മിൽമയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വിവിധ തസ്തികയിൽ ആയി നിലവിലുള്ള ഒഴിവുകളിലേക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു
ശമ്പള വിവരങ്ങൾ
ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ), ടെക്നീഷ്യൻ ഗ്രേഡ്-II (ജനറൽ മെക്കാനിക്) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 17000 രൂപ ശമ്പളം ലഭിക്കും. ഓരോ തസ്തികയിലേക്കും ഓരോ ഒഴിവു വീതമാണ് ഉള്ളത്.
വിദ്യാഭ്യാസ യോഗ്യത
- ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ)
എസ്എസ്എൽസി പാസായിരിക്കണം, ഐടിഐ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ ട്രേഡിൽ).ഫാക്ടറീസ് ആൻഡ് ബോയിലർ ഡിപ്പാർട്ട്മെന്റ് നൽകുന്ന സെക്കൻഡ് ക്ലാസ് ബോയിലർ അറ്റൻഡർ സർട്ടിഫിക്കറ്റ്.ഒരു വർഷത്തെ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
- ടെക്നീഷ്യൻ ഗ്രേഡ്-II (ജനറൽ മെക്കാനിക്)
എസ്എസ്എൽസി പാസായിരിക്കണം, ഐടിഐ NCVT സർട്ടിഫിക്കറ്റ് (ഫിറ്റർ ട്രേഡിൽ). ഒരു വർഷത്തെ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്ബന്ധപ്പെട്ട ട്രേഡിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി
പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം. പ്രായം 2023 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
ഇന്റർവ്യൂ വിവരങ്ങൾ
ടെക്നീഷ്യൻ ഗ്രേഡ്-II (ബോയിലർ) തസ്തികയിലേക്ക് ഓഗസ്റ്റ് ഒന്നിന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് ഇന്റർവ്യൂ, ടെക്നീഷ്യൻ (ജനറൽ മെക്കാനിക്) പോസ്റ്റിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണി മുതൽ 3:30 വരെയാണ് ഇന്റർവ്യൂ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 1 പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് താഴെ പറഞ്ഞിരിക്കുന്ന തീയതിക്കും സമയത്തിനും നേരിട്ട് ഹാജരാകേണ്ടതാണ്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
വിലാസം
തിരുവനന്തപുരം റീജിയണൽ കോർപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്, തിരുവനന്തപുരം ഡയറി, അമ്പലത്തറ, പൊൻതുറ P.O എന്ന വിലാസത്തിൽ എത്തിച്ചേരുക കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ Click Here