അവശത പെൻഷന് അപേക്ഷ നൽകാം : മദ്രസ ക്ഷേമനിധിയിൽ അംഗമായിട്ടുള്ള ഉസ്താദുമാർക്ക് 2. അപകടം മൂലമോ അസുഖം മൂലമോ സ്ഥിരവും പൂർണ്ണവുമായ ശാരീരിക അവശത സംഭവിച്ച അംഗത്തിന്അവശതാ പെൻഷൻ ലഭിക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാഫോമുകളും നിർദ്ദേശം ചുവടെ നൽകിയിരിക്കുന്നു
നിർദ്ദേശങ്ങളും നിബന്ധനകളും
1. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് മൂന്ന് വർഷത്തിൽ കുറയാതെ കുടിശ്ശികയിലാതെ വിഹിതമടയ്ക്കുന്ന അംഗങ്ങങ്ങൾക്ക് മാത്രമാണ് പെൻഷൻ അർഹത
2. അപകടം മൂലമോ അസുഖം മൂലമോ സ്ഥിരവും പൂർണ്ണവുമായ ശാരീരിക അവശത സംഭവിച്ച അംഗത്തിന് അവശതാ പെൻഷൻ ലഭിക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- ക്ഷേമനിധി ഐഡന്റിറ്റി കാർഡ് (അസ്സൽ)
- ക്ഷേമനിധിയിൽ അംശാദായം അടവാക്കിയ രസീതുകൾ(അസ്സൽ)
- ബാങ്ക് പാസ്സ് ബുക്കിന്റ് ആദ്യ പേജിന്റെ പകർപ്പ്,
- അംഗത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ്
- ശാരീരിക അവശത അനുഭവിക്കുന്നു എന്നും അവശതമൂലം ഒരു ജോലിയും ചെയ്യാൻ സാധിക്കാത്ത ആളാണെന്നു തെളിയിക്കുന്നതിനായി മെഡിക്കൽ ബോർഡിന്റെ സാക്ഷ്യപത്രം,
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷകൾ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നില, ചക്കോരത്ത്കളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- അയച്ചു തരുന്ന അസ്സൽ രേഖകളുടെ പകർപ്പ് അപേക്ഷകൻ സൂക്ഷിക്കേണ്ടതാണ്.
- അപൂർണ്ണവും അനുബന്ധരേഖകളില്ലാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.
- സംശയ നിവാരണത്തിനായി 0495-2966577 എന്ന ഓഫീസ് നമ്പറിലോ അത്യാവശ്യ കാര്യങ്ങൾക്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ 9188230577 എന്ന മൊബൈൽ നമ്പറിലോ ബന്ധപെടാവുന്നതാണ്. ഇ-മെയിൽ വിലാസം-mtpwfogmail.com, വെബ്സൈറ്റ് www.kmbord.in,