വസ്തുനികുതി പുതുക്കി നിശ്ചയിക്കൽ – വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി താൽക്കാലിക നിയമനം നടത്തുന്നത് സംബന്ധിച്ച്
തദ്ദേശ സ്വയംഭരണ വകുപ്പ്, ഗ്രാമപഞ്ചായത്തുകളിലെ വസ്തുനികുതി പുതുക്കി നിശ്ചയിക്കുന്നതിന് പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാന ത്തിൽ തേവലക്കര ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ ശരിയായ വിവരങ്ങൾ ഫീൽഡ് പരിശോധന നടത്തി വിവര ശേഖരണവും ഡാറ്റാ എൻടിയും നടത്തു ന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഡിപ്ളോമ (സിവിൽ എഞ്ചിനീയ റിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവ്വേയർ എന്നിവയിൽ കുറയാത്ത യോഗ്യതയുളളവർക്ക്, 2023 മെയ് മാസം 5-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.30 ന് തേവലക്കര ഗ്രാമപഞ്ചായത്ത് ആഫീസിൽ വെച്ച് നടത്തുന്ന വാക്ക് – ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോ ടൊപ്പം യോഗ്യത, വയസ്, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാ കേണ്ടതാണ്.. തേവലക്കര നിവാസികൾക്ക് മുൻഗണന.
. കൂടുതൽ വിവരങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ആഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ – 0476 2872031.