സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ 328 ഒഴിവുകൾ ഉണ്ട് ഇതിൽ 310 ഒഴിവുകൾ മെഷീൻ ഓപ്പറേറ്റർ തസ്തികയിലാണ് താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം നൽകുന്നത്. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു
മെഷീൻ ഓപ്പറേറ്റർ
- ഒഴിവുകൾ 310
- യോഗ്യത : +2, ITI/ITC
- പ്രായം : 18-41 വയസ്സ്
- സാലറി : 12950 രൂപ
- പുരുഷന്മാർക്ക് അവസരം
- ഒഴിവുകൾ തിരുവനന്തപുരം തൃശൂർ
അപ്രന്റീസ്
- ഒഴിവുകൾ : 15
- യോഗ്യത : ഏഴാം ക്ലാസ്
- പ്രായം : 18-41 വയസ്സ്
- സാലറി : 12550 രൂപ
- ഒഴിവ് തിരുവനന്തപുരം മുട്ടത്തറ
ടെക്നീഷ്യൻ
- ഒഴിവുകൾ : 02
- യോഗ്യത : ഡിപ്ലോമ/ ITI
- പ്രായം : 20-41 വയസ്സ്
- സാലറി : 12550 രൂപ
- ഒഴിവ് തിരുവനന്തപുരം മുട്ടത്തറ
ഇലക്ട്രീഷ്യൻ
- ഒഴിവുകൾ : 01
- യോഗ്യത : ITI
- പ്രായം : 21-41 വയസ്സ്
- സാലറി : 14750 രൂപ
- പ്രവർത്തിപരിചയം : 3 വർഷം
- ഒഴിവ് തിരുവനന്തപുരം മുട്ടത്തറ
അർഹരായ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും.വയസ്സ്,ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ കുട്ടനല്ലൂർ തൃശ്ശൂർ 680014 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷയിൽ തസ്തിക ഫോൺ നമ്പർ ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായ രേഖപ്പെടുത്തണം ഫോൺ നമ്പർ 04872459800 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 ജനുവരി 31