Kerala Water Authority Recruitment 2022 Apply Now

കേരള വാട്ടർ അതോറിറ്റി ഹെഡ് ഓഫിസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതി പരിഹാര കേന്ദ്രത്തിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവൃത്തി എടുക്കുന്നതിനായി യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .

ഡ്യൂട്ടി സമയം : രാവിലെ 6 മുതൽ ഉച്ചക്ക് 2 വരെ , ഉച്ചക്ക് 2 മുതൽ രാത്രി 10 വരെ , രാത്രി 10 മുതൽ രാവിലെ 6 വരെ എന്നിങ്ങനെയുള്ള മൂന്ന് ഷിഫ്റ്റുകളിൽ

അടിസ്ഥാന യോഗ്യതകൾ
  • വിദ്യാഭ്യാസ യോഗ്യത : ബിരുദം
  • ഭാഷാപ്രാവീണ്യം :  മലയാളം , ഇംഗ്ലീഷ് , ഹിന്ദി (അഭികാമ്യം )
  • കമ്പ്യൂട്ടർ പരിജ്ഞാനം : MS ഓഫീസ്
  • പ്രവൃത്തിപരിചയം ( അഭികാമ്യം ) : ഏതെങ്കിലും കാൾ സെന്ററിൽ 2 വർഷത്തിൽ കുറയാതെ ജോലി ചെയ്തുള്ള പരിചയം
  • വേതനം : 755 രൂപ / ഡ്യൂട്ടി ( പ്രതിമാസം പരമാവധി 20385 രൂപ )
  • സ്ഥലം ജലഭവൻ , കേരള വാട്ടർ അതോറിറ്റി , കേന്ദ്ര കാര്യാലയം , വെള്ളയമ്പലം
 തിരഞ്ഞെടുപ്പ് രീതി

അപേക്ഷകരിൽ നിന്നും എഴുത്തുപരീക്ഷ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ് .

താല്പര്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലൂടെ തന്നെ അപേക്ഷ നൽകാം  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഒക്ടോബർ 7 വരെ

Apply Now

Official Notification

Latest Job News

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *