കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ മലപ്പുറം,തൃശ്ശൂർ ജില്ല കാര്യാലയത്തിലേക്ക് കൊമേഴ്സ്യൽ അപ്പ്രെന്റിസിനെ നേരിട്ട് നടത്തുന്ന ഇന്റർവ്യൂ വഴി നിയമിക്കുന്നു
വാക്ക് ഇൻ ഇന്റർവ്യൂ
അടിസ്ഥാന യോഗ്യത
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയിട്ടുള്ള ബിരുദം കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം (ഡിസിഎ, പിജിഡിസിഎ)
പ്രായപരിധി
19 വയസ്സ് മുതൽ 26 വയസ്സ് വരെ
- പ്രതിമാസ സ്റ്റൈപ്പൻഡ് 9000 രൂപ
- പരിശീലന കാലാവധി ഒരു വർഷം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും സഹിതം
മലപ്പുറം പെരിന്തൽമണ്ണ റോഡിൽ മുട്ടേങ്ങാടൻ ബിൽഡിംങ്ങിൽ രണ്ടാം നിലയിലുള്ള ബോർഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിൽ 05.01.2023 തീയ്യതി രാവിലെ 11 മണിക്ക് മുൻപ് ഹാജരാകേണ്ടതാണ്.
തൃശ്ശൂർ ജില്ലയിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മേഖല ഓഫീസ് ഗാന്ധിനഗർ കടവന്ത്ര പി ഓ 682020 എന്നെ മേൽവിലാസത്തിൽ ഡിസംബർ 28 രാവിലെ 10 മണിക്ക് എത്തിച്ചേരുക
അപ്രന്റിസ്ഷിപ്പ് സ്ഥിരനിയമനത്തിന് അവകാശം നൽകുന്നില്ല. ബോർഡിൽ കൊമേഴ്സ്യൽ അപ്രന്റീസായി മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.
ഫോൺ (Phone): 0483-2733211, 8289868167,9645580023