എയർഫോഴ്സിൽ എൽഡി ക്ലർക്ക് ഒഴിവുകൾ. ഡൽഹിയിലെ എയർഫോഴ്സ് സെൻട്രൽ അക്കൗണ്ട് ഓഫീസിലാണ് ലോവർ ഡിവിഷൻ ക്ലാർക്ക് പോസ്റ്റിലേക്ക് ഒഴിവുകൾ ഉള്ളത്. അനുബന്ധ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. യോഗ്യത മാനദണ്ഡം അപേക്ഷിക്കുന്ന രീതി തുടങ്ങിയവ ചുവടെ പറയുന്നു പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ നൽകുക
- യോഗ്യത :- പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം.
- പ്രായം :- 18 വയസ്സ് മുതൽ 35 വയസ്സുവരെയാണ് സംവരണ സമുദായമായ എസ് സി/ എസ് ടി വിഭാഗത്തിന് 40 വയസ്സു വരെയും ഒ ബി സി വിഭാഗത്തിന് 38 വയസ്സു വരെയും ഇളവും ലഭിക്കുന്നു
- തിരഞ്ഞെടുപ്പ്:- എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സ്കില്‍ ടെസ്റ്റിന് വിധേയമാക്കും എഴുത്തു പരീക്ഷയിൽ ജനറൽ ഇൻറലിജൻസ് ആൻഡ് റീസനിങ് ,ന്യൂമെറിക്കൽ ആപ്റ്റിട്യൂട്, ജനറൽ ഇംഗ്ലീഷ് ,ജനറൽ അവയർനസ് എന്നീ വിഷയങ്ങളിൽ നിന്നും ചോദ്യങ്ങളുണ്ടാകും
- അപേക്ഷാഫീസ് ഒന്നുമില്ലാത തപാൽമാർഗം 2022 സെപ്റ്റംബർ 4 വരെ അപേക്ഷ നൽകാം
- താഴെക്കൊടുത്തിരിക്കുന്ന അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട വിവരങ്ങൾ ഫില്ല് ചെയ്തു തപാൽ മാർഗ്ഗം അപേക്ഷ അയക്കുക
- അപേക്ഷ നൽകേണ്ട മേൽവിലാസം
Air officer commanding, Air Force Central account office Subroto Park, New Delhi 110010
എന്ന വിലാസത്തിൽ 2022 സെപ്റ്റംബർ 4 ന് മുമ്പായി അപേക്ഷ നൽകുക. അപേക്ഷയുടെ കവറിന് പുറത്ത് നിർബന്ധമായും തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും ഔദ്യോഗിക വിജ്ഞാപനം വായിക്കുന്നതിനയി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ പരിശോധിക്കുക