കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ നേടാൻ സാധിക്കുന്ന പ്രധാനപ്പെട്ട സർക്കാർ ജോലി ഒഴിവുകൾ അതിന്റെ വിശദ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
- പാർട്ട് ടൈം സ്വീപ്പർ
- ക്ലീനിംഗ് സ്റ്റാഫ്
- നൈറ്റ് വാച്ച്മാൻ
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ
- ഗസ്റ്റ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ)
- സ്പീച്ച് തെറാപ്പിസ്റ്റ്
- അസാപ് (ASAP) ട്രെയിനർ
- അറബിക് ഗസ്റ്റ് അധ്യാപകൻ
- പ്രിൻസിപ്പാൾ
- പീഡിയാട്രീഷ്യൻ (ഡോക്ടർ)
പ്രിൻസിപ്പാൾ
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ / സെലക്ഷൻ ഗ്രേഡ് / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നവംബർ 25 വൈകിട്ട് അഞ്ചു മണിക്കകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2737246.
അസാപ് (ASAP) ട്രെയിനർ
പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ട്രെയിനിംഗ് പ്രോഗ്രാമിൽ ട്രെയിനർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് നവംബർ 22 വരെ അപേക്ഷിക്കാം. ഫോൺ: 9495999731.
പാർട്ട് ടൈം സ്വീപ്പർ
മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടൻമാർക്കും ആശ്രിതർക്കും മുൻഗണന. നവംബർ 21-ന് വൈകുന്നേരം അഞ്ചിനു മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 0481-2371187.
നൈറ്റ് വാച്ച്മാൻ
ആലപ്പുഴ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നൈറ്റ് വാച്ച്മാൻ (2 ഒഴിവുകൾ) തസ്തികയിലേക്ക് നവംബർ 17 രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത (പ്രായപരിധി: 18 – 60 വയസ്സ്). പാരാമിലിട്ടറി/മിലിട്ടറി/പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും ചമ്പക്കുളം പഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തിരുവനന്തപുരം വലിയതുറ തീരദേശ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഓഫീസ് സംബന്ധമായ യോഗ്യതയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലിയിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും (പ്രതിമാസ ശമ്പളം: ₹13,500). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഡാറ്റാ എൻട്രി കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 16 രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
ക്ലീനിംഗ് സ്റ്റാഫ്
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ക്ലീനിങ് ജോലികൾക്ക് രണ്ട് ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം (പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന). ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബർ 16 രാവിലെ 11-ന് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
സ്പീച്ച് തെറാപ്പിസ്റ്റ്
തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ./കെ.എ.എസ്.പി. പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത (പ്രായപരിധി: 36 വയസ്സ്). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം നവംബർ 16-ന് രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 0487-2200310, 0487-2200319.
അറബിക് ഗസ്റ്റ് അധ്യാപകൻ
മലപ്പുറം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിലവിലുള്ള യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അസ്സൽ രേഖകൾ സഹിതം നവംബർ 16-ന് രാവിലെ 10-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483-2734918, 9061734918.
ഗസ്റ്റ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ)
വളയം ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം നടക്കുന്നു. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി.യും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 13-ന് രാവിലെ 11 മണിക്ക് വളയം ഐ.ടി.ഐ.യിൽ എത്തണം.
പീഡിയാട്രീഷ്യൻ (ഡോക്ടർ)
ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) മലപ്പുറം ജില്ലാ ഓഫീസിനു കീഴിൽ സ്പെഷ്യാലിറ്റി ഡോക്ടർ (പീഡിയാട്രീഷ്യൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in പരിശോധിക്കുക. ഫോൺ: 0483-2730313, 9846700711.
