കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Beat Forest Officer – First NCA) ജോലി ഒഴിവിൽ അപേക്ഷ ക്ഷണിച്ചു
അടിസ്ഥാന വിവരങ്ങൾ
- വകുപ്പ്: വനം – വന്യജീവി വകുപ്പ് (Forest and Wildlife)
- തസ്തിക: ബീറ്റ് ഫോറസ്റ്റ് ഓഫീസർ (Beat Forest Officer)
- ശമ്പള സ്കെയിൽ: ₹27,900 – ₹63,700
- നിയമന രീതി: നേരിട്ടുള്ള നിയമനം (പ്രത്യേകം പരാമർശിച്ചിട്ടുള്ള സംവരണ വിഭാഗങ്ങൾക്ക് മാത്രം)
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 07.10.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)
| കാറ്റഗറി നമ്പർ | സംവരണ വിഭാഗം | ജില്ല | ഒഴിവുകളുടെ എണ്ണം |
|---|---|---|---|
| 146/2026 | LC/AI | വയനാട് | 01 |
| 147/2026 | മുസ്ലിം | ഇടുക്കി | 01 |
| 148/2026 | SC | ഇടുക്കി, വയനാട് | 01 വീതം |
| 149/2026 | SIUC നാടാർ | ഇടുക്കി | 01 |
| 150/2026 | SCCC | ഇടുക്കി | 01 |
പ്രായപരിധി
- SC വിഭാഗത്തിന്: 19 – 39 വയസ്സ് (02.01.1987-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം).
- മറ്റ് സംവരണ വിഭാഗങ്ങൾക്ക്: 19 – 37 വയസ്സ് (02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം).
- 18 വയസ്സിന് ശേഷം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികജാതിക്കാർക്കും അവരുടെ മക്കൾക്കും പ്രായപരിധി 19 – 39 വയസ്സാണ് (02.01.1987 – 01.01.2007).
വിദ്യാഭ്യാസ യോഗ്യത
- പ്ലസ് ടു (Higher Secondary Examination) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ശാരീരിക യോഗ്യതകൾ (Physical Standards)
- പുരുഷന്മാർ:
- ഉയരം: കുറഞ്ഞത് 168 സെ.മീ (SC/ST വിഭാഗങ്ങൾക്ക് 160 സെ.മീ മതിയാകും).നെഞ്ചളവ്: കുറഞ്ഞത് 81 സെ.മീ; 5 സെ.മീ വികാസം ഉണ്ടായിരിക്കണം (SC/ST വിഭാഗങ്ങൾക്കും 5 സെ.മീ വികാസം ബാധകമാണ്).എൻഡ്യൂറൻസ് ടെസ്റ്റ്: 13 മിനിറ്റിൽ 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്: നിഷ്കർഷിച്ചിട്ടുള്ള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ വൺ സ്റ്റാർ വിജയം നേടണം
- സ്ത്രീകൾ:
- ഉയരം: കുറഞ്ഞത് 157 സെ.മീ (SC/ST വിഭാഗങ്ങൾക്ക് 150 സെ.മീ മതിയാകും).എൻഡ്യൂറൻസ് ടെസ്റ്റ്: 15 മിനിറ്റിൽ 2 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം.ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്: നൽകിയിട്ടുള്ള 9 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ വൺ സ്റ്റാർ വിജയം നേടണം
അപേക്ഷിക്കേണ്ട വിധം: കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രൊഫൈലിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.
