ഔഷധിയുടെ കുട്ടനെല്ലൂർ ഫാക്ടറിയിൽ ഒരു വർഷത്തെ താൽക്കാലിക/കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ
- തസ്തിക: ബോയിലർ ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം: 02
- പ്രതിമാസ വേതനം: ₹19,750/-
- നിയമന രീതി: കരാർ അടിസ്ഥാനത്തിൽ (1 വർഷത്തേക്ക്)
- അവസാന തീയതി: 19.08.2026
യോഗ്യതാ വിവരങ്ങൾ
- വിദ്യാഭ്യാസ/സാങ്കേതിക യോഗ്യത: 1st ക്ലാസ് അല്ലെങ്കിൽ 2nd ക്ലാസ് ബോയിലർ കോംമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
- പ്രായപരിധി: 20 മുതൽ 41 വയസ്സ് വരെ (അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കും).
അപേക്ഷാരീതി
- തന്നിട്ടുള്ള ഗൂഗിൾ ഫോം (Google Form) വഴിയോ അല്ലെങ്കിൽ തപാൽ മാർഗ്ഗമോ അപേക്ഷ സമർപ്പിക്കാം.
- തപാൽ വഴി അയക്കുന്നവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂർ ഓഫീസിൽ 19.08.2026-ന് മുൻപായി ലഭിക്കത്തക്കവണ്ണം അയക്കേണ്ടതാണ്.
- അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
