കേരള നാഷണൽ ഹെൽത്ത് മിഷന് കീഴിൽ ഈ മാസം വന്നിട്ടുള്ള പുതിയ ജോലി ഒഴിവുകൾ ഓരോ ജില്ലകളിലെയും ഒഴിവുകൾ ചുവടെയുണ്ട് യോഗ്യരായവർ ജില്ലകൾ തെരഞ്ഞെടുത്ത് അപേക്ഷ നൽകുക.
കോട്ടയം
- കോട്ടയത്ത് നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളുണ്ട്. കരാർ നിയമനമായ ഇതിലേക്ക് നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ആയുർവേദ മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, എപ്പിഡെമിയോളജിസ്റ്റ്, ആർബിഎസ്കെ നഴ്സ്/ജെഎച്ച്ഐ/എഎൻ, സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ കൺസൾട്ടന്റ്, ഹോമിയോ മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, ഡേറ്റ മാനേജർ, അക്കൗണ്ടന്റ് കം ഡേറ്റ, ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഡെന്റൽ സർജൻ. കൂടാതെ ഏജ് ലിമിറ്റ്: 40, ശമ്പളം: 20,500 രൂപ എന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂർ
- നാഷണൽ ഹെൽത്ത് മിഷനിൽ തൃശ്ശൂരിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ നിയമനമുണ്ട്. നവംബർ 15 വരെ അപേക്ഷിക്കാം. യോഗ്യത: ജിഎൻഎം/ ബിഎസ്സി നഴ്സിംഗ്, കേരള നഴ്സസ് മിഡ് വൈഫ് കൗൺസിൽ രജിസ്ട്രേഷൻ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: 20,500 രൂപ. അപേക്ഷകൾ സമർപ്പിക്കേണ്ട വെബ്സൈറ്റ്: www.arogyakeralam.gov.in.
ഇടുക്കി
- നാഷണൽ ഹെൽത്ത് മിഷനിൽ ഇടുക്കിയിൽ വിവിധ തസ്തികകളിലായി 46 ഒഴിവുകളുണ്ട്. കരാർ നിയമനമായ ഇതിലേക്ക് നവംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
കോഴിക്കോട്
- കോഴിക്കോട് നാഷണൽ ഹെൽത്ത് മിഷനിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡറുടെ 20 ഒഴിവുകളിലും മെഡിക്കൽ ഓഫീസറുടെ പ്രതീക്ഷിത ഒഴിവുകളിലും അവസരമുണ്ട്. കരാർ/ദിവസവേതന നിയമനമായ ഇതിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10 വരെയാണ്. മറ്റ് തസ്തികകൾ: എപ്പിഡെമിയോളജിസ്റ്റ്, ഡേറ്റ മാനേജർ, ഒപ്താൽമിക് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ്-പാലിയേറ്റീവ് കെയർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആർബിഎസ്കെ നഴ്സ്, ഫാർമസിസ്റ്റ്, എസ്ടിഎൽഎസ്, ജെഎച്ച്ഐ, ആർബിഎസ്കെ കോഓർഡിനേറ്റർ, ലാബ് ടെക്നീഷ്യൻ, ജെസിഎം ആൻഡ് ഇ, ഹോസ്പിറ്റൽ അറ്റൻഡന്റ്. മെഡിക്കൽ ഓഫീസർ യോഗ്യത: എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ (പ്രായപരിധി: 62 വയസ്സ്, ശമ്പളം: 50,000 രൂപ). മിഡ് ലെവൽ സർവീസ് പ്രൊവൈഡർ യോഗ്യത: ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജിഎൻഎം, ഒരു വർഷത്തെ പരിചയം, കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
തിരുവനന്തപുരം
- തിരുവനന്തപുരത്ത് നാഷണൽ ഹെൽത്ത് മിഷനിൽ വിവിധ തസ്തികകളിലായി 49 ഒഴിവുകളുണ്ട്. കരാർ നിയമനമായ ഇതിലേക്ക് നവംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: സ്റ്റേറ്റ് അക്കൗണ്ട്സ് മാനേജർ, സ്റ്റേറ്റ് അക്കൗണ്ടന്റ്, അർബൻ ഹെൽത്ത് ഫിനാൻസ് മാനേജർ, സ്റ്റേറ്റ് ഫിനാൻസ് കം ലോജിസ്റ്റിക്സ് ഓഫീസർ, സ്റ്റേറ്റ് ഫിനാൻസ് ഓഫീസർ, കൺസൾട്ടന്റ്- ഫിനാൻസ്, കൺസൾട്ടന്റ്- ഫിനാൻസ് ആൻഡ് പ്രൊക്യുർമെന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സിഎസ്ടി കോർഡിനേറ്റർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, വെറ്ററിനറി കൺസൾട്ടന്റ്, സ്റ്റേറ്റ് പിഎച്ച്എം കോർഡിനേറ്റർ തുടങ്ങി 37 ഓളം തസ്തികകളിലാണ് അവസരം.
പത്തനംതിട്ട
- നാഷണൽ ഹെൽത്ത് മിഷനിൽ പത്തനംതിട്ടയിൽ 7 തസ്തികകളിലായി കരാർ നിയമനമുണ്ട്. നവംബർ 7 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കൗൺസിലർ, ഫിസിയോതെറാപ്പിസ്റ്റ്, സോണൽ എന്റമോളജിസ്റ്റ്, ഇൻസെക്ട് കളക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ.
