കേരള സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി ആഗ്രഹിക്കുന്നവർക്ക് കുടുംബശ്രീയുടെ കീഴിൽ അവസരം
തസ്തികയും ഒഴിവുകളും
- തസ്തികയുടെ പേര്: അക്കൗണ്ടൻറ് (എൻ.ആർ.എൽ.എം – NRLM)
- ഒഴിവുകൾ: 1 (നിലവിൽ തൃശൂർ ജില്ലയിൽ. ഒരു വർഷത്തിനുള്ളിൽ മറ്റ് ജില്ലകളിൽ ഒഴിവ് വരികയാണെങ്കിൽ ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്).
- നിയമന രീതി: വാർഷിക കരാർ വ്യവസ്ഥയിൽ (31/03/2027 വരെ. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിക്കാം).
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത:
- ബി.കോം (B.Com), ഡി.സി.എ (DCA), റ്റാലി (Tally).
- പ്രവൃത്തിപരിചയം: സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങൾ അല്ലെങ്കിൽ കുടുംബശ്രീ എന്നിവയിൽ അക്കൗണ്ടൻറായി 2 വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. (അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റ് സമർപ്പിക്കണം).
- പ്രായപരിധി: 01/01/2026 ന് 40 വയസ്സ് കൂടാൻ പാടില്ല.
ശമ്പളവും ഫീസും
- പ്രതിമാസ വേതനം: 30,000 രൂപ..
- അപേക്ഷാ ഫീസ്: 500 രൂപ (ഓൺലൈനായി അടയ്ക്കണം).
അപേക്ഷിക്കേണ്ട വിധം
- അപേക്ഷിക്കേണ്ട വിലാസം/വെബ്സൈറ്റ്: www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം അപേക്ഷിക്കുക.
- ശ്രദ്ധിക്കുക: കുടുംബശ്രീ ജില്ലാ മിഷനുകളിലോ സംസ്ഥാന മിഷനിലോ നേരിട്ടോ തപാലിലോ നൽകുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
- അവസാന തീയതി: 01/07/2026, വൈകുന്നേരം 5 മണി വരെ.
Apply Now and Official Notification : Click Here
