Clean Kerala Helper, Coordinator Interview Apply Now

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വോക്ക്-ഇൻ-ഇന്റർവ്യൂ (Walk-in-Interview) ക്ഷണിച്ചിരിക്കുന്നു

ഹെൽപ്പർ (Helper)

  • ​ഒഴിവ് നിലവിലുള്ള സ്ഥലം: തിരുവനന്തപുരം ജില്ലാ കാര്യാലയം.
  • ​വിദ്യാഭ്യാസ യോഗ്യത: 10-ാം ക്ലാസ്സ്.
  • ​മറ്റ് നിബന്ധനകൾ: ശാരീരികക്ഷമതയുള്ള പുരുഷന്മാർക്കായി മാത്രം (സ്ത്രീകൾക്കും അംഗപരിമിതർക്കും പങ്കെടുക്കാൻ അർഹതയില്ല).
  • ​വേതനം: പ്രതിദിനം ₹750/-.
  • ​ഇന്റർവ്യൂ തീയതിയും സമയവും: 02-07-2026, രാവിലെ 10:00 മണി.
  • ​മുൻഗണന: തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

സെക്ടർ കോർഡിനേറ്റർ (Sector Coordinator)

  • ​ഒഴിവുകൾ: തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലാ കാര്യാലയങ്ങളിലായി ഓരോ ഒഴിവ് വീതം.
  • ​വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ഒരു ബിരുദം (Degree).
  • ​പ്രവൃത്തി പരിചയം: അടിസ്ഥാന യോഗ്യത നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്തുള്ള 2 വർഷത്തെ പരിചയം. മാലിന്യസംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
  • ​പ്രായപരിധി: 50 വയസ്സിന് താഴെ.
  • ​വേതനം: പ്രതിദിനം ₹840/- + യാത്രാബത്ത പരമാവധി ₹200/- രൂപ.
  • ​ഇന്റർവ്യൂ തീയതിയും സമയവും: 01-07-2026, രാവിലെ 10:00 മണി.
  • ​മുൻഗണന: അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ഇന്റർവ്യൂ നടത്തുന്ന സ്ഥലം
​ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം).

​ഹാജരാക്കേണ്ട രേഖകൾ

  • ​താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന രേഖകളുടെ അസ്സലും (Original) സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകർപ്പുകളും (Photocopies) സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്:
  • ​വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ .
  • ​പ്രായം തെളിയിക്കുന്ന രേഖ
  • ​പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്
  • ​തിരിച്ചറിയൽ രേഖ .​(ഹെൽപ്പർ തസ്തികയിലേക്ക് മാത്രം): ഒരു മാസത്തിനകം എടുത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ (Police Clearance Certificate) അസ്സൽ കൂടി ഹാജരാക്കണം.
  • ​കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9447792058 (സമയം: രാവിലെ 10.00 AM മുതൽ വൈകുന്നേരം 5.00 PM വരെ).

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel