പഠന സഹായത്തിന് അപേക്ഷ നൽകാം : മദ്രസ ക്ഷേമനിധിയിൽ അംഗമായ ഉസ്താക്കന്മാരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പഠന സഹായത്തിന് അപേക്ഷ നൽകാം അപേക്ഷാപ്പം ചുവടെ നൽകിയിരിക്കുന്നു നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി ബന്ധപ്പെട്ട രേഖകൾ സഹിതം തപാൽ മാർഗം അപേക്ഷ നൽകുക
നിർദ്ദേശങ്ങൾ
1) ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ രണ്ട് വർഷം പൂർത്തിയായ അംഗത്തിന്റെ മക്കൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം.
2) എം.ബി.ബി.എസ്, ബി.ഡി.എസ്, എഞ്ചിനീയറിംഗ്, ബി.എസ്.സി നഴ്സിങ്, എൽ.എൽ.ബി, പോളിടെക്നിക്, ഐ.ടി.ഐ എന്നീ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
സ്കോളർഷിപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
- ക്ഷേമനിധി അംഗത്തിന്റെ അംഗത്വ കാർഡിന്റെ പകർപ്പ്.
- അംഗത്തിന്റെയും വിദ്യാർത്ഥിയുടെയും ആധാർ കാർഡിന്റെ പകർപ്പ്.
- പ്രൊഫെഷണൽ കോഴ്സിന് ഗവ.മെറിറ്റ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചതാണെന്ന്തെളിയിക്കുന്ന രേഖയുടെ (Allotment Meno) പകർപ്പ്.
- സ്ഥാപന മേധാവിയിൽ നിന്നും പ്രസ്തുത സ്ഥാപനത്തിലെ വിദ്യാർത്ഥിയാണെന്നും മെറിറ്റിൽ പ്രവേശനം നേടിയതാണെന്നുമുള്ള സാക്ഷ്യപത്രം അല്ലെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ്
- കോളേജ് പ്രിൻസിപ്പലിൽ നിന്നും ലഭിച്ച ഓരോ വർഷവും ഒടുക്കേണ്ട സർക്കാർ ഫീസ് സംബന്ധിച്ച രേഖകൾ. കൂടാതെ സർക്കാറിൽ നിന്നും മറ്റു സ്കോളർഷിപ്പുകൾ ഒന്നും ലഭിക്കുന്നില്ല എന്നുമുള്ള സാക്ഷ്യപത്രം.
- ഫീസ് ഒടുക്കിയ രസീതിന്റെ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്
- അപേക്ഷിക്കുന്ന മാസം വരെ ക്ഷേമനിധി അംഗത്തിന്റെ അംശദായം അടച്ചതിന്റെ പകർപ്പ്
- റേഷൻ കാർഡിന്റെ പകർപ്പ്
NB:-അപേക്ഷിക്കുന്ന കോഴ്സുമായി ബന്ധപ്പെട്ട മറ്റു രേഖകൾ ആവശ്യമാണെങ്കിൽ ഹാജരാക്കേണ്ടതാണ്. അപേക്ഷ ഫോം പൂർണമായി പൂരിപ്പിച്ചു. ഫോൺ നമ്പർ സഹിതം ഹാജരാക്കേണ്ടതാണ്.
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE
അപേക്ഷ അയച്ചുതരേണ്ട വിലാസം
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നില, ചക്കോരത്ത് കുളം വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട് 673005
അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക CLICK HERE