ക്ഷേമനിധി പെൻഷൻ നൽകുന്നു Kerala Madrasa Kshemanidhi Board Pension Apply Now

കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ്  60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി അംഗത്തിന് പ്രതിമാസം 1500 രൂപ നിരക്കിൽ പെൻഷൻ നൽകുന്നു. പെൻഷന് അപേക്ഷിക്കുവാനുള്ള അപേക്ഷാഫോം  ചുവടെ നൽകിയിരിക്കുന്നു അത് ഫിൽ ചെയ്ത് അപേക്ഷ നൽകുക. കൂടാതെ ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വായിക്കുക

 നിർദ്ദേശങ്ങൾ

1. അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ 5 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് 60 വയസ്സ് പൂർത്തിയാകുന്ന മുറക്ക് പെൻഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

2. പെൻഷൻ കൈപ്പറ്റുന്നവർ എല്ലാ വർഷവും ഡിസംബർ മാസത്തിൽ വില്ലേജ് ഓഫീസർ / പഞ്ചായത്ത് സെക്രട്ടറി ഗസറ്റഡ് ഓഫീസർ എന്നിവരിൽ ആരെ ങ്കിലും നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് (ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വർക്ക് തുടർന്നുള്ള മാസങ്ങളിൽ പെൻഷൻ അനുവദിക്കുന്നതല്ല.

3. പെൻഷൻ തുക പെൻഷണറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരോ മാസവും 10-ാം തീയതിക്കുള്ളിൽ ഇലക്ട്രോണിക് ട്രാൻസ്ഫർ വഴി നൽകുന്നതായിരിക്കും.

4. 60 വയസ്സ് വയസ്സ് പൂർത്തിയാകുന്ന മാസം വരെയുള്ള അംശാദായം അടവാക്കു കയും എല്ലാ വിഹിതമാവിന്റെയും പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പി ക്കേണ്ടതുമാണ്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  • അംഗത്തിന്റെ അസ്സൽ മെമ്പർഷിപ്പ് കാർഡ്
  • പോസ്റ്റ് ഓഫീസിൽ ക്ഷേമനിധിയുടെ പേരിൽ അക്കൗണ്ട് എടുത്തിട്ടുള്ളവർ പോസ്റ്റ് ഓഫീസിൽ നിന്നും ക്ഷേമനിധി ഓഫീസിലേക്ക് വിഹിതം ട്രാൻസ്ഫർ ചെയ്യുവാൻ ബാക്കിയില്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം പോസ്റ്റ് ഓഫീ സിൽ നിന്ന് അക്കൗണ്ട് പുസ്തകം ക്ലോസ് ചെയ്യിപ്പിച്ച് അപേക്ഷയോടൊപ്പം അസ്സൽ അയക്കേണ്ടതാണ്.
  • അംഗത്വം എടുത്തത് മുതൽ പെൻഷൻ അപേക്ഷ അയക്കുന്നത് വരെ ക്ഷേമ നിധി വിഹിതമടച്ചതിന്റെ എല്ലാത്തിന്റെയും അസ്സൽ
  • ആധാർ കാർഡിന്റെ പകർപ്പ്
  • ക്ഷേമനിധി അംഗത്തിന്റെ 2 പാസ്പോർട്ട് സൈസ് ഫോട്ടോ 16. അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെ പകർപ്പ്

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ അയയ്ക്കേണ്ട വിലാസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നില, ചക്കോരത്ത് കുളം കോഴിക്കോട് 673005.

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

  • അയച്ചുതരുന്ന അസ്സൽ രേഖകളുടെ പകർപ്പ് നിർബന്ധമായും അപേക്ഷൻ സൂക്ഷിക്കേണ്ടതാണ്.
  • അപൂർണ്ണമായതും അനുബന്ധ രേഖകളില്ലാത്തതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.
  •  സംശയങ്ങൾ തീർക്കാൻ 0495 2966577 എന്ന ഓഫീസ് നമ്പറിൽ ചെയ്യാവുന്നതോ ആണ്. വെബ്സൈറ്റ് വിലാസം. www.kmtboard.in 8.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *