Walk in interview for Attender and staff nurse recruitment 2022 to apply now

സർക്കാർ ഹോസ്പിറ്റലിൽ മെയിൽ , ഫീമെയിൽ അറ്റൻഡർമാരെയും , മെയിൽ , ഫീമെയിൽ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നു

ഇടുക്കി : പീരുമേട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ദിവസ വേതനടിസ്ഥാനത്തിൽ താൽക്കാലികമായി മെയിൽ , ഫീമെയിൽ അറ്റൻഡർമാരെയും , മെയിൽ , ഫീമെയിൽ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . ഉദ്ദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂലൈ 5 ന് അറ്റൻഡമാർക്കുള്ള ഇന്റർവ്യൂവും , ജൂലൈ 6 ന് സ്റ്റാഫ് നേഴ്സുമാർക്കുള്ള ഇന്റർവ്യൂവും രാവിലെ 10 മണിക്ക് പീരുമേട് എസ്.എം.സ് ക്ലബിൽ നടത്തുന്നതിലും പങ്കെടുക്കാം . പ്രാഥമിക എഴുത്ത് പരിക്ഷയുടെ അടിസ്ഥാനത്തിലാകും ഇന്റർവ്യൂ .

അറ്റൻഡർ

  • മിനിമം യോഗ്യത ഏഴാം ക്ലാസ് പാസ് ആയിരിക്കണം എന്നാൽ പത്താം ക്ലാസിന് മുകളിൽ യോഗ്യത ഉണ്ടാകരുത്
  • പ്രായപരിധി 2022 ജൂലൈ ഒന്നിന് 40 വയസ്സ് തികയാൻ പാടില്ല .
  • കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കും , പീരുമേട് താലൂക്ക് നിവാസികൾക്കും മുൻഗണന .

സ്റ്റാഫ് നേഴ്സ്

  • ജനറൽ നഴ്സിംഗ് / ബി.എസ്.സി നേഴ്സിംഗ്കോഴ്സ് പാസ്സായിരിക്കണം . കേരള നേഴ്സിംഗ് രജിസ്ട്രേഷൻ ഉണ്ടായരിക്കണം .
  • പ്രായപരിധി : 2022 ജൂലൈ ഒന്നിന് 40 വയസ്സ് തികയാൻ പാടില്ല
  • കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവർക്കും , പീരുമേട് താലൂക്ക് നിവാസികൾക്ക് മുൻഗണന . പ്രവൃത്തി പരിചയം അഭികാമ്യം .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 04869232424,8281030173,9947448059

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *