ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്ക് യു.പി.എസ്.സി വിജ്ഞാപനമിറക്കി. ഈ മാസം 30 വരെ ഓൺലൈൻ അപേക്ഷ നൽകാം. ഐ.ഇ.എസിൽ 18 ഒഴിവും, ഐ.എസ്.എസിൽ 30 ഒഴിവുകളുമുണ്ട്. പരീക്ഷകൾ ജൂൺ 21 മുതൽ ആരംഭിക്കും.
വിദ്യാഭ്യാസ യോഗ്യത
ഐ.ഇ.എസ് :- ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
ഐ.എസ്.എസ് :- സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ചുള്ള ബിരുദം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് മാസ്റ്റേഴ്സ് ബിരുദം.
പ്രായം :- 2024 ഓഗസ്റ്റ് ഒന്നിന് 21 വയസ് മുതൽ 30 വയസ് വരെ. പട്ടിക വിഭാഗക്കാർക്ക് അഞ്ചും, ഒബിസി വിഭാഗത്തിന് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവുണ്ട്. വിമുക്തഭടൻമാർക്ക് നിയമാനുസൃത ഇളവുണ്ട്.
തിരഞ്ഞെടുപ്പ് :- രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം എഴുത്ത് പരീക്ഷ. തിരുവനന്തപുരത്ത് കേന്ദ്രമുണ്ട്. രണ്ടാം ഘട്ടം ഇൻ്റർവ്യൂ. പരീക്ഷ ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ ഫീസ് :- 200 രൂപയാണ് ഫീസ്. സ്ത്രീകൾക്കും പട്ടിക വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസില്ല.
ഓൺലൈനായും, എസ്.ബി.ഐ ശാഖകൾ വഴിയും ഫീസ് അടയ്ക്കാം.
www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം അപേക്ഷിക്കുവാനുള്ള ലിങ്കും ഔദ്യോഗിക വിജ്ഞാപനവും ചുവടെ നൽകിയിരിക്കുന്നു
official Notification : Click Here