September 2026 Jobs Apply Now

സെപ്റ്റംബർ മാസം കേരളത്തിലെ വിവിധ ജില്ലകളിലായി വന്നിട്ടുള്ള സർക്കാർ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ

  • ​ക്ഷീരവികസന വകുപ്പിൽ ഡെയറി പ്രമോട്ടർ
  • ​സ്റ്റുഡന്റ് കൗൺസിലർ
  • ​ഫീൽഡ് വർക്കർ കം കേസ് വർക്കർ
  • ​ഡോക്ടർ
  • ​സയന്റിഫിക് അപ്രന്റിസ്
  • ​സർക്കാർ സ്ഥാപനത്തിൽ കോഓർഡിനേറ്റർ
  • ​സെക്യൂരിറ്റി സ്റ്റാഫ്
  • ​ആശാ വർക്കർ

​കോഓർഡിനേറ്റർ

  • (സർക്കാർ സ്ഥാപനത്തിൽ) കേരള സർക്കാർ സ്ഥാപനത്തിൽ ട്രെയിനിങ് കോഓർഡിനേറ്ററുടെ കരാർ നിയമനം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേനയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 9. യോഗ്യത: ബി.ടെക് ഫുഡ് ടെക്‌നോളജി അല്ലെങ്കിൽ എം.ബി.എ മാർക്കറ്റിങ്, ഒരു വർഷത്തെ ജോലി പരിചയം. പ്രായപരിധി: 40 വയസ്സ്. ശമ്പളം: ₹50,000. അപേക്ഷകൾ www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം.

​സയന്റിഫിക് അപ്രന്റിസ് (കണ്ണൂർ)

  • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ് പരിശീലനം. യോഗ്യത: എം.എസ്.സി (കെമിസ്ട്രി/മൈക്രോ ബയോളജി/എൻവയോൺമെന്റ് സയൻസ്). പ്രായപരിധി: 19-32. സെപ്റ്റംബർ 8-ന് രാവിലെ 11 മണിക്ക് ജില്ലാ ഓഫീസിൽ ഹാജരാകണം. ബോർഡിൽ അപ്രന്റിസ് പരിശീലനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0497-2711621.

​ഡെയറി പ്രമോട്ടർ (കണ്ണൂർ)

  • കണ്ണൂർ ജില്ലയിലെ 13 ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ ഡെയറി പ്രമോട്ടർ നിയമനം (ആകെ 13 ഒഴിവുകൾ). യോഗ്യത: എസ്.എസ്.എൽ.സി ജയം. പ്രായപരിധി: 18-45. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 5. ബ്ലോക്ക്തല ക്ഷീരവികസന സർവീസ് യൂണിറ്റുകളിലാണ് അപേക്ഷ നൽകേണ്ടത്.

​സെക്യൂരിറ്റി സ്റ്റാഫ് (കണ്ണൂർ)

  • മട്ടന്നൂർ സാമൂഹികാരോഗ്യം കേന്ദ്രത്തിൽ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്. വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി ജയം. പ്രായപരിധി: 50. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, വിമുക്തഭട ഐഡന്റിറ്റി കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 5-നകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ലഭിക്കണം. ഫോൺ: 0497-2700069.

​ഫീൽഡ് വർക്കർ കം കേസ് വർക്കർ (ആലപ്പുഴ)

  • വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ നിയമനം. യോഗ്യത: എം.എസ്.ഡബ്ല്യു/പി.ജി (സൈക്കോളജി/ സോഷ്യോളജി). അഭിമുഖ തീയതി: സെപ്റ്റംബർ 3-ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. ഫോൺ: 0471-2348666.

​ആശാ വർക്കർ (കാസർകോട്)

  • ബേളൂർ ഗ്രാമപഞ്ചായത്തിൽ ആശാ വർക്കറുടെ നിയമനം. അഭിമുഖം സെപ്റ്റംബർ 3-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും. ഫോൺ: 0499-4270034.

​ഡോക്ടർ (മലപ്പുറം)

  • പൊന്നാനിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർ ഒഴിവ്. അഭിമുഖം സെപ്റ്റംബർ 3-ന് രാവിലെ 10.30-ന് ആശുപത്രി ഓഫീസിൽ വച്ച് നടക്കും. വിവരങ്ങൾക്ക്: 0494-2666439.

​സ്റ്റുഡന്റ് കൗൺസിലർ (മലപ്പുറം)

  • പട്ടികവർഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ 4 പ്രീ-മെട്രിക് ബോയ്‌സ് ഹോസ്റ്റലുകളിൽ സ്റ്റുഡന്റ് കൗൺസിലറുടെ (പുരുഷൻ) നിയമനം. അഭിമുഖം സെപ്റ്റംബർ 2-ന് രാവിലെ 11-ന് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ വച്ച് നടക്കും. ഫോൺ: 0493-1220315.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel