കേരളത്തിലെ വിവിധ ജില്ലകളിലായുള്ള സ്കൂളുകളിലും കോളേജുകളിലും ഇപ്പോൾ വന്നിട്ടുള്ള ഓഫീസ് ജോലി ഒഴിവുകളും അധ്യാപക ജോലി ഒഴിവുകളും
- കോഓർഡിനേറ്റർ
- സ്കൂൾ കൗൺസിലർ
- മെസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്
- ഓഫീസ് അറ്റൻഡന്റ്
- പ്രിൻസിപ്പൽ
- അധ്യാപകർ – കിന്റർഗാർട്ടൻ, പ്രൈമറി, മിഡിൽ സ്കൂൾ
- HSST സംസ്കൃതം
- ഹയർ സെക്കൻഡറി അധ്യാപകർ – ഫിസിക്സ്, സൂവോളജി, ബോട്ടണി, ഹിന്ദി
- ഇംഗ്ലീഷ് അധ്യാപകൻ
- അസിസ്റ്റന്റ് പ്രൊഫസർ – ഇംഗ്ലീഷ്
- അസിസ്റ്റന്റ് പ്രൊഫസർ – സംസ്കൃതം
- ബോണ്ടഡ് ലെക്ചറർ – നഴ്സിംഗ്
ആലപ്പുഴ
- അമൃത ഗ്ലോബൽ സ്കൂൾ: കിന്റർഗാർട്ടൻ, പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ (ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി), കോ-കരികുലർ ആക്ടിവിറ്റി (മ്യൂസിക്, ഡാൻസ്, ആർട്ട്, യോഗ, ഫിസിക്കൽ എജ്യൂക്കേഷൻ), കോഓർഡിനേറ്റർ, സ്കൂൾ കൗൺസിലർ (ഡിജിറ്റൽ മീഡിയ കോഓർഡിനേറ്റർ പരിചയം), മെസ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് (ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം/ഡിപ്ലോമ, ജോലിപരിചയം) എന്നീ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ ലേറ്റസ്റ്റ് ഫോട്ടോ സഹിതമുള്ള റസ്യൂമെ amritavidyalayamhr2025@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കുക. വിലാസം: Amrita Global School, AS Road, Aarattuvazhi Ward, Alappuzha.
എറണാകുളം
- സെന്റ് തോമസ് HSS, മലയാറ്റൂർ: മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സംസ്കൃതം അധ്യാപക തസ്തികയിലേക്ക് സ്ഥിരനിയമനം നടക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. വിലാസം: Manager, St.Thomas HSS, Malayattoor, Kerala-683 587 (ഇ-മെയിൽ: malayattoorchurch@gmail.com).
- കോളേജ് ഓഫ് ഇൻഡിജീനസ് ടെക്നോളജി: ഭക്ഷ്യവകുപ്പിനു കീഴിൽ കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജീനസ് ടെക്നോളജിയിൽ പ്രിൻസിപ്പൽ നിയമനം നടക്കുന്നു. ഓഗസ്റ്റ് 20-നകം അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.supplycokerala.com, ഫോൺ: 82814 86120.
കോഴിക്കോട്
- പേരാമ്പ്ര HSS: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി ബാച്ചിൽ ഫിസിക്സ്, സൂവോളജി, ബോട്ടണി, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ഓഗസ്റ്റ് 17-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.
കണ്ണൂർ
- നെരുവമ്പ്രം ഗവ. THS: നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള ജി.എച്ച്.എസ്.ഡി.ഡബ്ല്യുവിൽ ഇംഗ്ലീഷ് അധ്യാപക നിയമനം നടക്കുന്നു. അഭിമുഖം ഓഗസ്റ്റ് 11-ന് നടക്കും. ഫോൺ: 62386 15648.
- കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ് കോളേജ്, തോട്ടട: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിക്ക് കീഴിലെ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത: ഇംഗ്ലീഷിൽ പി.ജി, നെറ്റ്, ജോലിപരിചയം. ഓഗസ്റ്റ് 20 വരെ അപേക്ഷിക്കാം. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി, തോട്ടട, കണ്ണൂർ പി.ഒ.
പാലക്കാട്
- മേഴ്സി കോളേജ്: മേഴ്സി കോളേജിൽ ഓഫീസ് അറ്റൻഡന്റ് (5 ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഗവ./യൂണിവേഴ്സിറ്റി മാനദണ്ഡപ്രകാരമാണ് യോഗ്യതയും പ്രായവും. അപേക്ഷാഫോം കോളേജ് ഓഫീസിൽ നിന്ന് 2,000 രൂപയ്ക്ക് ലഭിക്കും. ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക. വിലാസം: Mercy College (Women’s College), Palakkad. ഫോൺ: 0491-2541149, ഇ-മെയിൽ: mercycollegepkd@yahoo.com, വെബ്സൈറ്റ്: www.mercycollege.edu.in.
- VTB കോളേജ്, മണ്ണമ്പാട്ട: ശ്രീ ശങ്കര ട്രസ്റ്റിനു കീഴിലെ ശ്രീകൃഷ്ണപുരം വി.ടി.ഭട്ടതിരിപ്പാട് കോളേജിൽ പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയും പ്രായവും ഗവ./യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്/യു.ജി.സി 2018 മാനദണ്ഡ പ്രകാരമായിരിക്കും. അപേക്ഷാഫോം കോളേജ് ഓഫീസിൽ നിന്ന് 2,000 രൂപയ്ക്ക് ലഭിക്കും. താല്പര്യമുള്ളവർ ഉടൻ അപേക്ഷിക്കുക. വിലാസം: Sreekrishnapuram V.T.Bhattathiripad College, Mannampatta P.O, Palakkad. വെബ്സൈറ്റ്: www.vtb.ac.in.
വയനാട്
- മാനന്തവാടി ഗവ. നഴ്സിംഗ് കോളേജ്: മാനന്തവാടി ഗവ. നഴ്സിംഗ് കോളേജിൽ ബോണ്ടഡ് ലെക്ചററുടെ ഒരു വർഷത്തെ കരാർ നിയമനം നടക്കുന്നു. അഭിമുഖം ഓഗസ്റ്റ് 11-ന് രാവിലെ 11-ന് നടക്കും. എം.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ സ്വകാര്യ കോളേജുകളിൽ നിന്ന് യോഗ്യത നേടി കെ.എൻ.എം.സി രജിസ്ട്രേഷൻ ഉള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 0493-5246434.
