സംസ്ഥാനത്തെ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്കായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്‌സ്കോളർഷിപ്പിന് മാർച്ച് 15 വരെ അപേക്ഷിക്കാം. സർക്കാർ / എയ്‌ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജുകളിൽ സയൻസ്, ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ 2024-25 വർഷത്തിൽ ഫസ്റ്റ് ഇയർ ബിരുദ വിദ്യാർഥികൾക്ക് അപേക്ഷിക്കാനാവും.
നിശ്ചിത ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യ യോഗ്യത നേടിയിരിക്കണം.
ആനുകൂല്യം മൂന്ന് വർഷത്തേക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ആദ്യ വർഷം 12,000 രൂപയും, രണ്ടാം വർഷം 18,000 രൂപയും ലഭിക്കും. മൂന്നാം വർഷം 24,000 രൂപയാണ് ഡിഗ്രിക്കാർക്ക് ലഭിക്കുക. പിജി വിദ്യാർഥികൾക്ക് ആദ്യ വർഷം 4,0000 രൂപയും, രണ്ടാം വർഷം 60,000 രൂപയും സ്കോളർഷിപ്പായി ലഭിക്കും.
അപേക്ഷ യോഗ്യരായവർ മാർച്ച് 15ന് മുൻപായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. രജിസ്ട്രേഷൻ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25.
Apply Now :- scholarship.kshec.kerala.gov.in
