കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ് /ഫീൽഡ് ഓഫീസർ നിയമനം
മഞ്ചേരി പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് എന്നിവയുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്റ്റ് ഏജന്റുമാരെയും ഫിൽഡ് ഓഫീസർമാരെയും നിയമിക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസ്സായിരിക്കണം. 18 വയസ്സ് പൂർത്തിയായ സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽ രഹിതർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരെ ഡയറക്റ്റ് ഏജന്റായും കേന്ദ്ര/ സംസഥാന സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസറായുമാണ് നിയമിക്കുക. ഡിസ്ചാർജ് ചെയ്യപ്പെട്ട ജി.ഡി.എസിനും ഫീൽഡ് ഓഫീസറായി അപേക്ഷിക്കാവുന്നതാണ്. വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി-676121 എന്ന വിലാസത്തിൽ മാർച്ച് 31നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ മലപ്പുറം ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. അഭിമുഖ തിയ്യതി അപേക്ഷകരെ നേരിട്ട് അറിയിക്കും. വിവരങ്ങൾക്ക് 8907264209.
വാക്ക് ഇൻ ഇന്റർവ്യൂ 18ന്
ഇ ഹെൽത്ത് കേരള പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുള്ള അഡ്മിൻ അസിസ്റ്റന്റ്/ ഫിനാൻസ് അസിസ്റ്റന്റ് തസ്തികയിലേക്ക് മാർച്ച് 18ന് രാവലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം Director of Health Service, (General Hospital Junction, Thiruvananthapuram) ൽ പ്രവർത്തിക്കുന്ന eHealth Kerala/State Digital Health Mission, ഓഫീസിൽ നേരിച്ച് ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in / www.ehealth.kerala.gov.in .
ലൈഫ്ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടര്‍ നിയമനം
പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ മതിലകം ബ്ലോക്ക് പഞ്ചായത്ത് നീന്തല്‍ പരിശീലന കേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ ലൈഫ് ഗാര്‍ഡ് കം സ്വിമ്മിംഗ് ഇന്‍സ്ട്രക്ടറുടെ സേവനം ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത അംഗീകൃത ലൈഫ് സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സായ് നടത്തിയ 6 ആഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എ എസ് സി എ ലെവല്‍ / 1/ലെവല്‍ – 2 സര്‍ട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. നീന്തല്‍ക്കുള പരിപാലനത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0480 2850260.
ചാർട്ടേഡ് അക്കൗണ്ടൻ്റ് നിയമനം
എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തരമോ ജോയിൻ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484-2421355.
ഗവ . ആയൂര്‍വേദ ആശുപത്രിയില്‍ വാക്-ഇന്‍-ഇന്റര്‍ര്‍വ്യൂ
തൃപ്പൂണിത്തുറ ഗവ . ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി കാന്റീനില്‍ ഒഴിവുള്ള കുക്ക്, അസി. കുക്ക് തസ്തികകളിലേക്ക് 780, 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, കുക്ക് തസ്തികയില്‍ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയം. 01.01.24 ന് 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 2 ന് ഉച്ചക്ക് 2 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം . കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489, 0484 27776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.
ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം
തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ക്ലീനിങ് / മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (എല്‍ ജി എസ്) സ്റ്റാഫ് തസ്തികയിലേക്ക് 510 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമനം നടത്തുന്നു. യോഗ്യത:
പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം, പത്താം ക്ലാസ് വിദ്യാഭ്യാസം ഉണ്ടായിരിക്കണം. 01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 17 രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 048427776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.
താത്കാലിക നിയമനം
തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു എങ്കിലും അടിസ്ഥാന യോഗ്യതയുണ്ടായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡാറ്റാ എന്‍ട്രി കോഴ്സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയിലുളള കോഴ്സ് പാസായവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവര്‍ മാര്‍ച്ച് 18 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.