യൂണിഫോം സേനകളിലേക്കുള്ള വിജ്ഞാപനങ്ങൾക്ക് അപേക്ഷി ക്കുന്നതിന് ശാരീരിക അളവുകൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉദ്യോഗാർഥികൾ സമർപ്പിക്ക ണം. ഈ സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ, എയ്ഡഡ് കോളേജു കളിലെ സ്ഥിരം കായികാധ്യാപക രെ ചുമതലപ്പെടുത്തി ഉദ്യോഗസ്ഥ -ഭരണപരിഷ്ക്കാര വകുപ്പ് ഉത്തര വിറക്കി. നിർദിഷ്ട മാതൃകയിലാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. മാതൃക ഇതോടൊപ്പമുണ്ട്.
നിശ്ചിത ശാരീരിക അളവ് യോഗ്യതയായി നിഷ്കർഷിച്ചിട്ടു ള്ള തസ്തികകൾക്ക് അതില്ലാത്ത വരും അപേക്ഷ സമർപ്പിക്കുന്ന തായി പി.എസ്.സി. കണ്ടെത്തിയി രുന്നു. യോഗ്യതയില്ലാത്തവരുടെ അപേക്ഷകൾ കൂടുന്നതിനാൽ തിരഞ്ഞെടുപ്പുനടപടികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനാ കുന്നില്ല. യോഗ്യതയില്ലാത്തവർ പരീക്ഷയെഴുതുന്നതും കായിക പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന തും അർഹതയുള്ള മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കമ്മിഷന് അത് വലിയ സാമ്പത്തികബാധ്യതയുണ്ടാക്കുന്നതായും വിലയിരുത്തലുണ്ടായി. അതിനാൽ നിശ്ചിത ശാരീരികയോ ഗ്യതയുള്ളവർക്ക് മാത്രം അപേക്ഷി ക്കാനാകുന്നവിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കമ്മിഷൻയോഗം തീരുമാനിച്ചിരുന്നു.
ശാരീരിക അളവ് യോഗ്യതയാ യി നിഷ്ക്കർഷിക്കുന്ന തസ്തികകളിൽ അപേക്ഷിക്കുന്നതിന് കായികാധ്യാപകരിൽനിന്ന് നേടിയ സർട്ടിഫി ക്കറ്റുകൾ കൂടി ഉദ്യോഗാർഥികൾ ലഭ്യമാക്കണം. അപേക്ഷിക്കുമ്പോൾ അത് പ്രൊഫൈലിൽ അപ്ലോഡ്ചെയ്യുകയും വേണം. സർക്കാർ, എയ്ഡഡ് കോളേജു കളിലെ സ്ഥിരം കായികാധ്യാപക രിൽനിന്നാണ് സർട്ടിഫിക്കറ്റ് നേടേ ണ്ടത്. ഈ തീരുമാനം സർക്കാരി നെ പി.എസ്.സി. അറിയിച്ചു. ഇത് നടപ്പാക്കുന്നതിനായി സംസ്ഥാന ത്തെ സർക്കാർ, എയ്ഡഡ് കോളേ ജുകളിലെ സ്ഥിരം കായികാധ്യാപ കരെ സർട്ടിഫിക്കറ്റ് നൽകുന്നതിന് ചുമതലപ്പെടുത്തണമെന്ന് ആവശ്യ പ്പെട്ട് സർക്കാരിന് പി.എസ്.സി. കത്തും നൽകിയിരുന്നു. അത് പരി ഗണിച്ചാണ് ഉദ്യോഗസ്ഥ ഭരണപ രിഷ്ക്കാര വകുപ്പ് ഇപ്പോൾ ഉത്തരവ്പുറപ്പെടുവിച്ചത്. ഉദ്യോഗാർഥികൾ പ്രൊഫൈൽ തയ്യാറാക്കുമ്പോൾതന്നെ കൃത്യമായ ശാരീരിക അളവുകൾ രേഖപ്പെടു ത്തണം. വേണ്ടത്ര പരിശോധന നടത്തിയാണ് കായികാധ്യാപകർ സർട്ടിഫിക്കറ്റ് നൽകുന്നത്. പ്രൊഫൈലിലെ അളവും സർട്ടിഫിക്കറ്റിലെ അളവും വ്യത്യസ്തമാകുന്നത് ഉദ്യോഗാർഥിയുടെ തിരഞ്ഞെടുപ്പിനെ ബാധിക്കാനിടയുണ്ട്.
ഫിസിക്കൽ മെഷർമെന്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു