
ഒമാനിലെ ഇന്ത്യൻ സ്കൂളിൽ അധ്യാപകർ ഒഡെപെക് മുഖേന ഒമാനിലെ ഇന്ത്യൻ സ്‌കൂളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. വൈസ് പ്രിൻ സിപ്പൽ (വനിത), പ്രൈമറി ടീച്ചർ (വനിത), സെക്കൻഡറി ടീച്ചർമാർ, ഐസിടി, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ എന്നീ തസ്തികകളിലാണ് ഒഴിവ്.
പ്രൈമറി, സെക്കൻഡറി ടീച്ചർമാരുടെ ഒഴിവ് ഇംഗ്ലീഷ്, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങളിലാണ്.

അപേക്ഷകർക്ക് സിബിഎ സ്ഇ/ ഐസിഎസ്ഇ സ്കൂളിൽ അതത് മേഖലയിൽ കുറഞ്ഞത് മൂന്നുവർഷം പ്രവൃത്തിപരിചയ വും ഇംഗ്ലീഷിൽ നല്ല ആശയവി നിമയശേഷിയും നിർബന്ധമാണ്. കേംബ്രിജ് കരിക്കുലത്തിൽ നല്ലപരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം: 40 വയസ്സിൽ താഴെ.
ശമ്പളം: ടീച്ചർക്ക് 300-350 OMR (ഉദ്ദേശം 67,000- 77,000 ഇന്ത്യൻ രൂപ. വൈസ് പ്രിൻസിപ്പ ലിന് 500 OMR (ഉദ്ദേശം 1,11,000 ഇന്ത്യൻ രൂപ). കൂടാതെ വിസ, എയർ ടിക്കറ്റ്, താമസം എന്നിവ സൗജന്യം.
ബയോഡേറ്റ career@odepc.in എന്ന ഇ-മെയിൽ വിലാസത്തി ലേക്ക് ഏപ്രിൽ 15 -നുമുൻപ് അയക്കണം.
വിദ്യാഭ്യാസയോഗ്യത ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക ഫോൺ: 0471-2329440/41/42/45, 77364 96574