norkaroots pravaasi jobs 2024 Apply Now

തിരിച്ചെത്തിയ പ്രവാസികൾക്ക് 45 അവസരം

കേരളത്തിലെ പ്രമുഖ വാഹനഡീലർഷിപ്പ് സ്ഥാപന ത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ (ഷോറൂം, സർവീസ് സെൻ്റർ) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്ന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ, സീനിയർ ടെക്ന‌ീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേഴ്‌സ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്, ഡെപ്യൂട്ടി മാനേജർ തസ്തികക ളിലായി 45 ഒഴിവുണ്ട്. രണ്ടുവർഷത്തിലധികം വിദേ ശത്ത് ജോലിചെയ്തശേഷം നാട്ടിൽ തിരിച്ചെത്തി ആറുമാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികളായിരിക്കണം.

ജനറൽ മാനേജർ തസ്തികയിൽ 15 വർഷത്തെ യും ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് അഞ്ചും മറ്റ് തസ്തികകൾക്ക് 10 വർഷത്തെയും പ്രവൃത്തിപ രിചയം ആവശ്യമാണ്.

നോർക്ക റൂട്ട്സിൻ്റെ വെബ്സൈറ്റ് www.norkaroots.org സന്ദർശിച്ച് ഡിസംബർ 16-നകം അപേക്ഷ നൽകണം.

വിശദമായ വിജ്ഞാപനവും ഓരോ തസ്തികക ളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ക്ക് 0471-2770523 നമ്പറിൽ (പ്രവൃത്തിദിവസങ്ങളിൽ ഓഫീസ് സമയത്ത്) ബന്ധപ്പെടുക.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *