കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള ഹോസ്പിറ്റലുകളിൽ ഇപ്പോൾ വന്നിട്ടുള്ള മെഡിക്കൽ പാരാമെഡിക്കൽ ജോലി ഒഴിവുകൾ
- കൺസൾട്ടന്റ് ഫിസിഷ്യൻ
- കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ
- കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ
- സീനിയർ എഞ്ചിനീയർ (MEP)
- ഫിസിഷ്യൻ അസിസ്റ്റന്റ്
- ഫാർമസിസ്റ്റ്
- ഫാർമസി അസിസ്റ്റന്റ്
- ഗ്രാഫിക് ഡിസൈനർ
- ഹെഡ് നഴ്സ്
- സ്റ്റാഫ് നഴ്സ് (വിവിധ വിഭാഗങ്ങളിൽ)
തിരുവനന്തപുരം
TSC ഹോസ്പിറ്റലിൽ വിവിധ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. കൺസൾട്ടന്റ് ഫിസിഷ്യൻ, കൺസൾട്ടന്റ് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജൻ, കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്പര്യമുള്ളവർക്ക് TSC Hospital Pvt Ltd, NH Bypass Road, Kulathoor, Kazhakkuttom, Thiruvananthapuram – 83 എന്ന വിലാസത്തിലോ, 95394 85673 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇമെയിൽ: tschospitalpvt@gmail.com.
എറണാകുളം
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ സീനിയർ എഞ്ചിനീയർ – MEP (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിംഗ്) ഒഴിവുണ്ട്. ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും 15 വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ സിവി (CV) info@medicaltrusthospital.org എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. വിലാസം: Medical Trust Hospital, MG Road, Cochin – 682 016. ഫോൺ: 0484-2358001.
ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫിസിഷ്യൻ അസിസ്റ്റന്റ് (B.Sc ഫിസിഷ്യൻ അസിസ്റ്റന്റ്, 2 വർഷം പരിചയം), ഫാർമസിസ്റ്റ് (B.Pharm/D.Pharm, 2 വർഷം പരിചയം), ഫാർമസി അസിസ്റ്റന്റ് (ഡിപ്ലോമ ഇൻ ഫാർമസി അസിസ്റ്റന്റ്, 2 വർഷം പരിചയം), ഗ്രാഫിക് ഡിസൈനർ (ഗ്രാഫിക് ഡിസൈൻ ഇൻ മൾട്ടിമീഡിയ, കണ്ടന്റ് ക്രിയേഷൻ, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ 2 വർഷത്തെ പരിചയം), ഹെഡ് നഴ്സ് (B.Sc നഴ്സിംഗ്/GNM, 10 വർഷം പരിചയം), സ്റ്റാഫ് നഴ്സ് (ജനറൽ യൂണിറ്റ്സ് ആൻഡ് സ്പെഷ്യലൈസ്ഡ് ഇൻ ഓങ്കോളജി ICU, CCU, CTVS ICU, മെഡിക്കൽ ആൻഡ് സർജിക്കൽ ICU, ഓപ്പറേഷൻ തിയറ്റർ എന്നിവയിൽ 3 വർഷത്തിൽ കൂടുതൽ പരിചയം) എന്നിവയാണ് ഒഴിവുകൾ. അപേക്ഷകർ സെക്രട്ടറി, ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ഗാന്ധി നഗർ റോഡ്, കടവന്ത്ര, കൊച്ചി – 682 020 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0484-2941600. ഇമെയിൽ: hrigchcochin@gmail.com
