KSRTC-SWIFT ഇപ്പോൾ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.
പ്രായപരിധി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 24 മുതൽ 55 വയസ്സ് വരെ.പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex തുടങ്ങിയവ.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഉദ്യോഗാർത്ഥി എംവി ആക്റ്റ് 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം . ഉദ്യോഗാർത്ഥി എംവി ആക്റ്റ് 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി . അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം . മുപ്പതിൽ ( 30 ) അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം .
അപേക്ഷിക്കുന്ന രീതി താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ ചുവടെ നൽകിയിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ അയക്കുന്നവർ അതിനോടൊപ്പം നൽകിയിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസ്സിലാക്കിയിരിക്കണം