കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ആയി ക്ലർക്ക് (പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്). ഇതിൽ റവന്യൂ വകുപ്പിലെ ക്ലർക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| വിഭാഗം നമ്പർ | 574/2025 |
| തസ്തികയുടെ പേര് | ക്ലർക്ക് (പട്ടികജാതി/പട്ടികവർഗക്കാർക്കായുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ്) |
| വകുപ്പ് | വിവിധ വകുപ്പുകൾ |
| ശമ്പള സ്കെയിൽ | ₹26,500 – 60,700/- |
| ഒഴിവുകൾ | തിരുവനന്തപുരം – 06 |
| അപേക്ഷിക്കാനുള്ള അവസാന തീയതി | 14.01.2026, ബുധനാഴ്ച രാത്രി 12 മണി വരെ |
അപേക്ഷിക്കാനുള്ള യോഗ്യതകൾ
- വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി (SSLC) ജയം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത.
- പ്രായപരിധി: 18 – 41 വയസ്സ്. അതായത്, 02.01.1984-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം.
- യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഉയർന്ന പ്രായപരിധി 50 വയസ്സ് വരെ ഇളവ് ചെയ്തേക്കാം.
- വിഭാഗം: കേരളത്തിലെ പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗക്കാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
അപേക്ഷിക്കേണ്ട വിധം
- കേരള പി.എസ്.സി-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (One Time Registration) ചെയ്തവർക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 14.01.2026, ബുധനാഴ്ച രാത്രി 12 മണി വരെ.