കേരള സർവകലാശാലയിൽ താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ സുരക്ഷാ ജീവനക്കാരെ (പുരുഷന്മാരെയും വനിതകളെയും ജോലിക്കെടുക്കുന്നു.
വിശദവിവരങ്ങൾ താഴെ ചേർത്തിരിക്കുന്നു.
- ഉദ്യോഗപ്പേര്: സെക്യൂരിറ്റി ഗാർഡ്
- നിയമന രീതി – താൽക്കാലികം, ദിവസവേതനാടിസ്ഥാനത്തിൽ
- ശമ്പളം : പ്രതിദിനം 755/- രൂപാ നിരക്കിൽ
- പ്രായം : 30-50 വയസ് (01.01.2023 അടിസ്ഥാനമാക്കി)
യോഗ്യതകൾ
(എ) പുരുഷന്മാർ – എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്, മിലിറ്ററി/ ബി.എസ്.എഫ്. സി.ആർ.പി.എഫ്, തുടങ്ങിയ സൈനിക-അർദ്ധസൈനിക സേവന പരിചയം.
(ബി) വനിതകൾ – എഴുതുവാനും വായിക്കുവാനുമുള്ള കഴിവ്, എൻ.സി.സി. B/C സർട്ടിഫിക്കറ്റ് നേടിയവർ എൻ.സി.സി. കേഡറ്റായി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തവർ / ബി.എസ്.എഫ്./ സി.ആർ.പി.എഫ്.) പാരാമിലിറ്ററി ഫോഴ്സ് തുടങ്ങിയവയിൽ ഏതെങ്കിലുമുള്ള സേവന പരിചയം.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ, വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള നിശ്ചിത അപേക്ഷ ഫോം പൂരിപ്പിച്ചു ചുവടെ പറയുന്ന എല്ലാ രേഖകളോടൊപ്പം 02.06.2023, 5 മണിക്ക് മുൻപായി “രജിസ്ട്രാർ കേരള സർവ്വകലാശാല, പാളയം, തിരുവനന്തപുരം -695034” എന്ന അഡ്രസ്സിൽ സമർപ്പിക്കേണ്ടതാണ് (അപേക്ഷകർ കവറിന് പുറത്തു സുരക്ഷാവിഭാഗം ജീവനക്കാരുടെ തെരഞ്ഞെടുപ്പിനുള്ള അപേക്ഷ എന്ന് രേഖപെടുത്തണം).