കേരളത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ എസ് ടി പ്രമോട്ടർ/ഹെൽത്ത് പ്രൊമോട്ടർമാർ തസ്തികയിലേക്ക് യോഗ്യരായവരെ നിയമിക്കുന്നു
സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിച്ചു വരുന്ന എന്ന ഐ ടി ഡി പ്രോജക്ട് ഓഫീസുകൾ /ട്രൈബൽ ഡെവലപ്മെൻറ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ്ഗ പ്രമോട്ടർ/ഹെൽത്ത് പ്രൊമോട്ടർ എന്നീ തസ്തികയിലേക്കുള്ള 1182 ഒഴിവിലേക്ക് പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരുടെ എത്തിക്കുന്നതിനും അതിനു സർക്കാർ വിവിധ വകുപ്പുകൾ ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിന് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനും സേവന സന്നദ്ധതയുള്ള വരും പത്താം ക്ലാസ് യോഗ്യത ഉള്ളതുമായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടീ.ജി/അടിയ/പണിയ/മലപ്പണ്ടാര/ എന്നീ വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. പ്രായപരിധി 20 നും 35 നും മധ്യേയാണ്. എഴുത്തുപരീക്ഷ യിലൂടെയും നേരിട്ടുള്ള അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി www.cmdkerala.net അല്ലെങ്കിൽ stdd.kerala.gov.in എന്നീ വെബ്സൈറ്റ് മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കേണ്ടത് ആണ്. ഒരാൾ ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13500 രൂപ പ്രതിമാസ ശമ്പളത്തോടു കൂടി ഒരു വർഷത്തെ കാലാവധിയിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണിവരെ ആണ്. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 04712304594 എന്ന നമ്പറിൽ ബന്ധപ്പെടുക
Apply NOW | CLICK HERE |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |