കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ്, 2026-27 വർഷത്തേക്ക് ബിരുദ/ബിരുദാനന്തര ബിരുദധാരികൾക്കായി പ്രതിമാസം ₹10,000/- സ്റ്റൈപന്റോടു കൂടി 6 മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്രധാന വിവരങ്ങൾ
- ഒഴിവുകൾ: മൊത്തം 31 ഒഴിവുകൾ (സാമൂഹ്യനീതി വകുപ്പ് ഡയറക്ടറേറ്റ് – 3, ജില്ലാ സാമൂഹ്യനീതി ഓഫീസുകൾ – 14×2 = 28).
- കാലാവധി: 6 മാസം.
- സ്റ്റൈപ്പൻ്റ്: പ്രതിമാസം ₹10,000/-.
- അവസാന തീയതി: 15/09/2026.
യോഗ്യത
- സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, നിയമം, ഇൻഫർമേഷൻ ടെക്നോളജി/മാസ് മീഡിയ അല്ലെങ്കിൽ അനുബന്ധ പ്രൊഫഷണൽ വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
- ബിരുദം/ബിരുദാനന്തര ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും, ഉപരിപഠന പ്രവേശനത്തിനായി കാത്തിരിക്കുന്നവർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
പ്രധാന ചുമതലകൾ
- ഭിന്നശേഷി, വയോജന, ട്രാൻസ്ജെൻഡർ, പ്രൊബേഷൻ മേഖലകളിലെ വിവിധ പ്രോജക്ട് രൂപീകരണം, പദ്ധതി നടത്തിപ്പ്, ഡാറ്റാ മാനേജ്മെന്റ്, പ്ലാനിംഗ് എന്നിവയിൽ പിന്തുണ നൽകൽ.
- സോഫ്റ്റ്‌വെയറുകളുടെ മോണിറ്ററിംഗ്, ഡിജിറ്റൽ ഡോക്യുമെന്റേഷൻ, ലീഗൽ ഫ്രെയിംവർക്ക് തയ്യാറാക്കൽ, ഫീൽഡ് തല വിവരശേഖരണം, വകുപ്പിന്റെ ഐ.ഇ.സി (IEC) പ്രചരണ പ്രവർത്തനങ്ങൾ.
അപേക്ഷിക്കേണ്ട വിധം
- നിശ്ചിത ഗൂഗിൾ ഫോം (Google Form) വഴിയാണ് അപേക്ഷിക്കേണ്ടത്.
- ഡയറക്ടറേറ്റിലേക്കുള്ള അപേക്ഷ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും, ജില്ലാ ഓഫീസുകളിലേക്കുള്ള അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്കുമാണ് സമർപ്പിക്കേണ്ടത്.
- വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കും.
- കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോം ലിങ്കിനുമായി www.swd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക (ഫോൺ: 0471 2306040).
Apply Now : Click Here
