Kerala Govt Job Vacancy 2023 Apply Now

വാച്ചർ ഒഴിവ്

കേരള സ്‌റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ വിമുക്തഭടൻമാർക്കായി നീക്കിവെച്ച നൈറ്റ് വാച്ചർ തസ്തികയുടെ ഒരു ഒഴിവിലേക്ക് വാക്-ഇൻ-ഇന്റർവ്യു നടത്തുന്നു. ശമ്പളം പ്രതിമാസം 18390 രൂപ. യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനം, തൃപ്തികരമായ സർവീസ് റെക്കോർഡ് ഉള്ള വിമുക്തഭടന്മാർ ആയിരിക്കണം. പ്രായം 2023 സെപ്റ്റംബർ 1 ന് 18 നും 55 നും ഇടയിലായിരിക്കണം. സെപ്റ്റംബർ 13 ന് രാവിലെ 11 ന് തിരുവനന്തപുരം പേരൂർക്കടയിലെ കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ ആസ്ഥാനത്താണ് ഇന്റർവ്യൂ നടക്കുക.

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ എസിഡി ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9895669568, 04862 259045.

ലാബ് ടെക്നീഷ്യൻ നിയമനം

മാറഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന .പിയിലേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത പ്ലസ്ടു, ഡി.എം.എൽ.ടി/ ബിഎസ്.സി എം.എൽ.ടിയാണ് യോഗ്യത. 2024 മാർച്ച് 31 വരെയാണ് നിയമന കാലാവധി. ഉദ്യോഗാർഥികൾ സെപ്റ്റംബർ എട്ടിന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിനായി ഓഫീസിൽ ഹാജരാവണം. ഫോൺ: 04942 676899.

കിറ്റ്സിൽ ഗസ്റ്റ് ഫാക്കൽറ്റി

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടുറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ടൂറിസം/ മാർക്കറ്റിംഗ് / ഹോട്ടൽ ഹോസ്പിറ്റാലിറ്റി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് കിറ്റ്സിലെ വിവിധ സെന്ററുകളിലേയ്ക്ക് ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് വാക്ക്ഇൻ ഇന്റർവ്യു നടത്തുന്നു.യോഗ്യത : ടൂറിസം മാർക്കറ്റിംഗ് തസ്തികയ്ക്ക് വേണ്ട യോഗ്യത 60% മാർക്കോടെ എം.ബി.. ട്രാവൽ ആൻഡ് ടൂറിസം/എം.റ്റി.റ്റി.എം. ബിരുദവും യു.ജി.സി. നെറ്റും.യോഗ്യത : ഹോട്ടൽഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് തസ്തികയിലേയ്ക്കുള്ള യോഗ്യത 60% മാർക്കോടെ ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം.യോഗ്യത/ വയസ്സ് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ വിശദമായ അപേക്ഷയുമായി കിറ്റ്സിന്റെ തൈക്കാടുള്ള തിരുവനന്തപുരം ക്യാമ്പസിൽ സെപ്റ്റംബർ എട്ടിന് രാവിലെ 10 മണിക്ക് വാക്ക്ഇൻ ഇന്റർവ്യൂന് ഹാജരാകണം. വിശദവിവരത്തിന് www.kittsedu.org/ 0471-2327707/2329468 എന്നിവയിൽ ബന്ധപ്പെടാം.

 

കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മബി സ്കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി. യോഗ്യത ഉളളവർക്ക് മുൻഗണന.അഭിമുഖം 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094.

ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്

ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ ഒമ്പത് ഒഴിവുകളിൽ വാക്ഇൻഇന്റർവ്യു നടത്തും. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപ. ബി.എസ്സി നഴ്സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 40 താഴെയായിരിക്കണം. എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവുണ്ട്. വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. നഴ്സിങ് കോളജിൽ എത്തണം.

താത്കാലിക ക്ലർക്ക് നിയമനം

ചാലക്കുടി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ ക്ലറിക്കൽ ജോലികൾ ലഘൂകരിക്കുന്നതിനായി താത്കാലിക ക്ലർക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഭിമുഖം സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ നടക്കും.ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം.പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, അധിക യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രതിദിന വേതനം 755 / – രൂപ. ഫോൺ 0480 2706100.

കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ നിയമനം

ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികൾ സിഡിഎസ് തലത്തിൽ നിർവഹിക്കുന്നതിന് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ ഒന്നിന് വൈകുന്നേരം 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.പ്ലസ് ടു / തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ കുടുംബശ്രീ അയൽക്കൂട്ടാംഗമോ, കുടുംബശ്രീ കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായപരിധി 18 -35 വയസ്സ്.എഴുത്തു പരീക്ഷയുടേയും കമ്പ്യൂട്ടർ പരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10000/- രൂപ ഓണറേറിയവും പരമാവധി 2000/- രൂപ യാത്രാബത്തയും മാത്രമാണ് ലഭിക്കുക.അപേക്ഷ ഫോറം www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ സിഡിഎസിൽ നിന്നോ ലഭിക്കും. അപേക്ഷകർ അപേക്ഷ തയ്യാറാക്കി ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നീ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ജനന തിയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, സിഡിഎസിൽ നിന്നും സിഡിഎസ് ചെയർപേഴ്സൺ സാക്ഷ്യപ്പെടുത്തിയ അയൽക്കൂട്ട അംഗത്വം /കുടുംബാംഗം / ഓക്സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് / തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, തൃശൂർ ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തുടങ്ങിയവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കുടുംബശ്രീ,രണ്ടാം നില, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്നീ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. ഫോൺ 0487 2362517.

അക്രഡിറ്റഡ് എൻജിനീയർ നിയമനം

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാ ഗാന്ധി എൻ ആർ ഇ ജി എസ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് കരാറടിസ്ഥാനത്തിൽ അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു.സിവിൽ /അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. ഇവയുടെ അഭാവത്തിൽ മൂന്ന് വർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി / തദ്ദേശസ്വയംഭരണ / സർക്കാർ / അർധസർക്കാർ / പൊതുമേഖല /സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ / സർക്കാർ/ അർധസർക്കാർ / പൊതുമേഖല / സർക്കാർ മിഷൻ / സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയമുള്ളവരെയും പരിഗണിക്കും.ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം സെപ്റ്റംബർ എട്ടിന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0487 2262473, 8281040586.

കണ്ടന്റ് എഡിറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടപ്പാക്കുന്ന പ്രിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് സെപ്റ്റംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സര്‍വകലാശാല ബിരുദവും വീഡിയോ എഡിറ്റിംഗിലും കണ്ടന്റ് എഡിറ്റിംഗിലുമുള്ള പ്രാവീണ്യവുമാണ് യോഗ്യത. വീഡിയോ എഡിറ്റിംഗില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായം 2023 ആഗസ്റ്റ് ഒന്നിന് 35 വയസ്സ് കവിയരുത്. പ്രതിഫലം 17,940 രൂപ. 2024 മാര്‍ച്ച് വരെയായിരിക്കും കാലാവധി.ജില്ലാ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. താത്പര്യമുള്ളവര്‍ ബയോഡാറ്റ, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി, സിവില്‍സ്റ്റേഷന്‍, കുയിലിമല, പിന്‍- 685603 എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇ മെയിലിലോ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 233036.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മലപ്പുറം ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി താത്കാലികാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സൈക്യാട്രിയില്‍ എം.ഡി/ഡി.പി.എം/ഡി.എന്‍.ബി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സെപ്റ്റംബര്‍ അഞ്ച് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2736241.

സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക നിയമനം

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്‌പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം/ ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്സ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍

ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാര്‍ നിയമനംനടത്തുന്നു. അംഗീകൃത സര്‍വകലാശാലയുടെ മാത്തമാറ്റിക്‌സ്/കൊമേഴ്‌സ് ബിരുദമാണ് ആവശ്യമായ വിദ്യാഭ്യാസയോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍-ടാലി പരിജ്ഞാനം ഉണ്ടായിരിക്കണം. നോട്ടിഫിക്കേഷന്‍ തീയതി കണക്കാക്കി പരമാവധി പ്രായപരിധി-40. സെപ്തംബര്‍ ഏഴിനകം ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ നിശ്ചിത ഫോമില്‍ ഫോട്ടോ പതിച്ച് യോഗ്യത പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍ – 0474 2791597.

ഗവേഷണ പ്രോജക്ടില്‍ താല്‍ക്കാലിക നിയമനം

ബയോ ടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് കൗണ്‍സിലിന്റെ (ബിറാക്) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നാഷണല്‍ ക്യാന്‍സര്‍ ഗ്രിഡ് എന്നിവയുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്റ് റിസേര്‍ച്ച്) നടത്തുന്ന വിവിധ ഗവേഷണ പ്രോജക്ടുകളിലേക്കു റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 31നകം ഓണ്‍ ലൈനായി അപേക്ഷിക്കുക. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍ നിയമനം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ – ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, എംവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, ഇലക്ട്രോണിക് സൂപ്പര്‍വൈസര്‍- ഡിഗ്രി/ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക് എഞ്ചിനീയറിങ്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബയോഡാറ്റാ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ജില്ലാ ആശുപത്രി ഓഫീസില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.

നിഷില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും അപേക്ഷിക്കാം. സെൻറർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിൻറെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. ആഗസ്റ്റ് 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ http://nish.ac.in/others/career ൽ ലഭ്യമാണ്.

ഓവർസിയർ ഒഴിവ്

നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഓഫീസിലുള്ള ഒരു ഓവർസിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.nam.kerala.gov.in, www.arogyakeralam.gov.in. Phone : 04712474550.

തൊഴില്‍ അവസരം

ആലപ്പുഴ: കേരള എയിഡ്‌സ് കണ്ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സീഡ് സുരക്ഷ പ്രോജക്ടില്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി./ പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സുരക്ഷ പ്രോജക്ടില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ 22ന് ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 9747163481.

എ എച്ച് കൗൺസിലർ താത്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ എച്ച് എം) കീഴിലുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് എ എച്ച് കൗൺസിലർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.എംഎസ്ഡബ്ല്യു (മെഡിക്കൽ സൈക്കാട്രി എംഎ / എം എസ് സി (സൈക്കോളജി)) തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷകൾ തയ്യാറാക്കി ആഗസ്റ്റ് 23 ന് വൈകീട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം ഓഫീസിൽ അപേക്ഷ .സമർപ്പിക്കണം. ജനന തിയ്യതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. പരീക്ഷയുടെയും ഇന്റർവ്യൂയുടെയും അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കുക. ഫോൺ 0487 2325824.

കരാര്‍ നിയമനം

കണ്ണൂര്‍ ഗവ. വൃദ്ധസദനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പി എച്ച് എന്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് എട്ടാം ക്ലാസ് പാസായവര്‍ക്കും ജെ പി എച്ച് എന്‍ തസ്തികയിലേക്ക് പ്ലസ്ടു, ജെ പി എച്ച് എന്‍ അല്ലെങ്കില്‍ പ്ലസ്ടു, എ എന്‍ എം പാസായവര്‍ക്കും അപേക്ഷിക്കാം. 50 വയസ് തികയാത്തവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 23ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഗവ.വൃദ്ധസദനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2771300, 8281428437.

ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫിറ്റ്നസ് സെന്റര്‍ ട്രെയിനര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവുണ്ട്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഫിറ്റ്നസ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ് എന്നിവയാണ് യോഗ്യത. പ്രായം 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം 18,000. നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ആഗസ്റ്റ് 23 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഔട്ട്‌സോഴ്‌സ് താല്‍ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേക്കോ താല്‍ക്കാലിക ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. യോഗ്യത ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ) അല്ലെങ്കില്‍ ബി. എസ്. സി. എം. എല്‍. ടി (കെ യു എച്ച് എസ്) പാസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850 രൂപയും പരമാവധി പ്രതിമാസ വേതനം 22,950 രൂപയുമായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-233076.

Latest Jobs Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *