Kerala Government Latest Job Vacancy Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഉള്ള സർക്കാർ ഓഫീസുകളിൽ ഇപ്പോൾ വന്നിട്ടുള്ള താൽക്കാലിക സർക്കാർ ജോലി ഒഴിവുകൾ

  • ​ക്ലീനിംഗ് സ്റ്റാഫ്
  • ​അങ്കണവാടി ക്രഷ് ഹെൽപ്പർ
  • ​അങ്കണവാടി ക്രഷ് വർക്കർ
1. ക്ലീനിംഗ് സ്റ്റാഫ് (താത്കാലിക ഒഴിവ്)

​ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് ഈ താത്കാലിക ഒഴിവ് ഉള്ളത്. പത്താം ക്ലാസ് പാസായ 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നൈറ്റ് ഡ്യൂട്ടി ചെയ്യാൻ സദ്ധതയുള്ളവർ ആയിരിക്കണം. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാർക്കും ആശുപത്രികളിൽ ശുചീകരണ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. ദിവസ വേതനം 500 രൂപയാണ്. താല്പര്യമുള്ളവർ യോഗ്യത, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂൺ 2 ന് രാവിലെ 9.30 ന് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

​2. അങ്കണവാടി ക്രഷ് ഹെൽപ്പർ

​എറണാകുളം ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിലാണ് ഈ നിയമനം. പത്താം ക്ലാസ് പാസായ, ഏലൂർ മുനിസിപ്പാലിറ്റിയിലെ 28-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 35 വയസ്സ് വരെ (01.01.2026 ന്). അപേക്ഷകൾ ജൂൺ 6 ന് വൈകിട്ട് 5 മണിക്ക് മുൻപായി മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ് ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. ഫോൺ: 99467 35290.

​3. അങ്കണവാടി ക്രഷ് വർക്കർ

​എറണാകുളം ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിലാണ് ഈ ഒഴിവ്. പന്ത്രണ്ടാം ക്ലാസ് (പ്ലസ് ടു) പാസായ വനിതകൾക്കായിരിക്കും അവസരം. ഏലൂർ മുനിസിപ്പാലിറ്റിയിലെ 28-ാം വാർഡിലെ സ്ഥിരതാമസക്കാരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6 വൈകിട്ട് 5 മണി വരെയാണ്. മൂപ്പത്തടം മില്ലുപടിയിലുള്ള ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഫോൺ: 99467 35290.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel