Kerala Government Job Vacancy-July 2024 Apply Now

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിൽ അഭിമുഖം

  • വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ , ഡ്രൈവർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവ്. അഭിമുഖത്തിനുള്ള തിയതി : ഫാർമസിസ്റ്റ് – ജൂലായ് 10 ലാബ് ടെക്നീഷ്യൻ- ജൂലായ് 11 എക്സറേ ടെക്നീഷ്യൻ -ജൂലായി 12 ഡ്രൈവർ- ജൂലായ് 17 ഇലക്ട്രീഷ്യൻ- ജൂലായ് 17 താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി വാക്ക് ഇൻ ഇന്‌റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0470 2080088, 8590232509,9846021483. റിപ്പോർട്ടിങ് സമയം രാവിലെ 10ന്.

മാനേജര്‍ തസ്തികയില്‍ ഒഴിവ്

  • എറണാകുളം ജില്ലയില്‍ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ്ക്ലാസ് ബി ടെക്, ബിഇ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ യോഗ്യതകളും എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. പ്രായപരിധി; 18-45. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്

  • ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒഴിവുണ്ട്. ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി സി എ/ പി ജി ഡി സി എ എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30ന് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവുക. ഫോണ്‍: 8547005052, 9447596129.

പ്രോഗ്രാമർമാരെ നിയമിക്കുന്നു

  • ധനകാര്യ വകുപ്പിലെ ഇ-ഗവേർണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 20 നകം ലഭിക്കണം. ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എം.എസ്‌സി ആണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രവൃത്തിപരിചയം വേണം. പ്രതിമാസം 40000 – 50000 രൂപ വേതനം.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ ഒഴിവ്

  • ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. ജി എന്‍ എം/ ബി എസ് സി നഴ്‌സിങ്, കേരള നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 40 വയസില്‍ താഴെ. താല്‍പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ചെമ്പിലോട് ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 0497 2822042, 8921991053.

മിഷന്‍ വാത്സല്യയില്‍ കൗണ്‍സിലര്‍ നിയമനം

  • വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ.വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/കൗൺസിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത. കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുൻഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ആറിന് രാവിലെ 10.30 ന് മഞ്ചേരി കച്ചേരിപ്പടി മിനി സിവിൽ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാല സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

കുടുംബശ്രീയില്‍ നിയമനം

  • കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയില്‍ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റര്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സിആര്‍പി തസ്തകകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടില്‍, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലേക്കാണ് നിയമനം. ഐഎഫ്സ്സി ആങ്കര്‍ തസ്തികയില്‍ ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/എലൈഡ് സയന്‍സസ്, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സീനിയര്‍ സിആര്‍പിക്ക് കൃഷി സഖി/പശുസഖി/അഗ്രി സിആര്‍പിയായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അപേക്ഷകര്‍ അതത് ബ്ലോക്കില്‍ താമസിക്കുന്നവരായിരിക്കണം. താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 20നകം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍- 04936-299370, 9562418441

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *