Job Placement Apply Now

തിരുവനന്തപുരം ജില്ലയിലെ കേരള യൂണിവേഴ്‌സിറ്റി എപ്ലോയിമെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുക. 

പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐടി.ഐ, ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ജൂലൈ 20ന് രാവിലെ 10 മണിമുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ആരംഭിക്കും.  ESAF Bank, Ecesis Care Pvt. Ltd., LUXON MOTORS PVT. LTD. (Luxon Tata), Muthoot Microfin Ltd. തുടങ്ങിയ കമ്പനികളും ഡ്രൈവിന്റെ ഭാഗമാണ്. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ജൂലൈ 19ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2304577 ബന്ധപ്പെടുക. 

രജിസ്‌ട്രേഷന്‍ ലിങ്ക്: click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *