
ഇന്ത്യൻ നാവിക സേനയിൽ അഗ്നിവീർ റിക്രൂട്ട്മെൻ്റിന് അപേക്ഷിക്കാം.
അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം. മെട്രിക് (എംആർ), സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് (എസ്എസ്ആർ) എന്നിങ്ങനെ രണ്ട് തലത്തിലാണ് തിരഞ്ഞെടുപ്പ്. 02/2025, 01/2026, 02/2026 ബാച്ചുകളിലേക്കായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ ഏപ്രിൽ 10ന് മുൻപായി എത്തണം.
പ്രായപരിധി:
- അഗ്നിവീർ 02/2025 : ഉദ്യോഗാർഥികൾ 2004 സെപ്റ്റംബർ 1നും 2008 ഫെബ്രുവരി 29നും ഇടയിൽ ജനിച്ചവരായിരിക്കണം.
- അഗ്നിവീർ 01/2026: ഉദ്യോഗാർഥികൾ 2005 ഫെബ്രുവരി 1 നും 2008 ജൂലൈ 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
- അഗ്നിവീർ 02/2026: ഉദ്യോഗാർഥികൾ 2005 ജൂലൈ 1നും 2008 ഡിസംബര് 31നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത വിവരങ്ങൾ
- അഗ്നിവീർ മെട്രിക്: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിക്കണം.
- അഗ്നിവീർ സീനിയർ സെക്കണ്ടറി : 50 ശതമാനം മാർക്കോടെ പ്ലസ് ടു സയൻസ് വിജയം. അല്ലെങ്കിൽ മുന്ന് വർഷ ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഓട്ടോമൊബൈൽസ്/ കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രമെന്റേഷൻ ടെക്നോളജി/ ഐടി). എസ്എസ്എൽസി/ പ്ലസ്ടു / തത്തുല്യ പരീക്ഷ എഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും.
- എൻസിസി സർട്ടിഫിക്കറ്റ്, സ്പോർട്‌സ് സർട്ടിഫിക്കറ്റ്, സ്വിമ്മിങ് എന്നിങ്ങനെ എക്സ്ട്രാ കരിക്കുലർ സർട്ടിഫിക്കറ്റുള്ളവർക്ക് മികച്ച അവസരമാണിത്.
ഫിസിക്കൽ സ്റ്റാൻഡേർഡ്: പുരുഷൻമാർക്കും, വനിതകൾക്കും കുറഞ്ഞത് 157 സെ.മീ ഉയരം ഉണ്ടായിരിക്കണം. മെഡിക്കലി ഫിറ്റായിരിക്കണം. ഫിറ്റ്നസ് ടെസ്റ്റ് പാസാവണം. വൈകല്യങ്ങൾ ഉണ്ടായിരിക്കരുത്.
തെരഞ്ഞെടുപ്പ് രീതി രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. ഒന്നാംഘട്ടം മെയിൽ നടക്കും. ഉദ്യോഗാർഥികൾ ഇന്ത്യൻ നേവി നടത്തുന്ന എൻട്രൻസ് ടെസ്റ്റിൽ (ഐനെറ്റ്) പങ്കെടുക്കണം. തെരഞ്ഞെടുക്കുന്നവരെ കായികക്ഷമത, എഴുത്ത് പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവ നടത്തും. അന്തിമ മെറിറ്റ് ലിസ്റ്റ് സംസ്ഥാന അടിസ്ഥാനത്തിൽ തയ്യാറാക്കി നാലു വർഷത്തേക്കാണ് നിയമനം നടക്കുക.
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ തുടക്ക ശമ്പളം ലഭിക്കും. ഇത് പിന്നീട് 33,000, 36500, 40,000 എന്നിങ്ങനെ ഓരോ വർഷവും വർധിക്കും.
അപേക്ഷ രീതി : താൽപര്യമുള്ളവർ ഇന്ത്യൻ നേവിയുടെ റിക്രൂട്ടിങ് സൈറ്റായ www.joinindiannavy.gov.in സന്ദർശിച്ച് ഏപ്രിൽ 16ന് മുൻപായി അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനവും, പ്രോസ്പെക്ടസും സൈറ്റിലുണ്ട്.