കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ് തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
വിദ്യാഭ്യാസ യോഗ്യത
- ലാബ് അസിസ്റ്റന്റ് :വി.എച്ച്.എസ്.ഇ, ഡി. എം.എല്‍.ടി/ എം. എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത.
- ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം.
താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 9 ന് രാവിലെ 10 ന് അപേക്ഷ, ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍- 9048086227, 04935-296562
മലപ്പുറം: മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ടി.ബി സെന്ററില്‍ ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ്-2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.
ഏഴാം ക്ലാസ് വിജയം, മികച്ച ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത.പ്രായം 2024 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. ആശുപത്രിയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താസമിക്കുന്നവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ജില്ലാ ടി.ബി സെന്ററില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പുകളുമായി ഹാജരാവണം.