![](https://keralajobpoint.com/wp-content/uploads/2024/01/WhatsApp-Image-2024-01-26-at-1.50.49-PM.jpeg)
കേരളത്തിലെ വിവിധ ജില്ലകളിലായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള ജോലി ഒഴിവുകളാണ് ചുവടെ നൽകിയിരിക്കുന്നത്
ഫുള്‍ ടൈം സ്വീപ്പർ ജോലി; പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ഫുള്‍ ടൈം സ്വീപ്പറായി താല്‍ക്കാലികമായി ജോലി ചെയ്യുന്നതിന് തൊഴിലാളികളെ ആവശ്യമുണ്ട്. അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക ക്ഷമത ആവശ്യമാണ്. സമീപ പ്രദേശത്തുള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 15ന് രാവിലെ 11ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. സംശയങ്ങള്‍ക്ക്: 0484 2623673.
ടീച്ചർ, ആയ നിയമനം : പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തണ്ടൻകല്ല്, വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ പുഞ്ചകൊല്ലി, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഓടക്കയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളകളിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടി.ടി.സി/ പ്രീ പ്രൈമറി ടി.ടി.സി, എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സിയാണ് യോഗ്യത. അതത് പ്രദേശങ്ങളിലുള്ളവർക്കും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മുൻഗണന നല്‍കും. ജൂണ്‍ 10 ന് രാവിലെ 11 മണിക്ക് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04931 220315
തിരുവനന്തപുരം വട്ടിയൂർക്കാവ് സർക്കാർ വി. എച്ച്. എസ്. സ്‌കൂളിൽ, വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒഴിവുള്ള നോൺ-വൊക്കേഷണൽ ടീച്ചർ ഇൻ എൻറർപ്രണർഷിപ്പ് ഡവലപ്‌മെൻറ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 11 രാവിലെ 11ന് യോഗ്യതയുമായി ബന്ധപ്പെട്ട അസൽ രേഖകളുമായി അന്നേദിവസം അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തൃശ്ശൂർ : ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.
പി.എസ്.സിയുടെ റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നാണ് നിയമനം നടത്തുക.
യോഗ്യത – മെക്കാനിക്കല്‍/ മെറ്റലര്‍ജി/ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്/ മെക്കട്രോണിക്‌സ് ബിരുദം, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി, മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം.
താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11ന് രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
ഫോണ്‍: 0480 2701491.
താത്കാലിക അധ്യാപക ഒഴിവ്
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ജൂൺ 11ന് ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് ഇൻറർവ്യൂ നടക്കും.
യോഗ്യത ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദം.
ജൂൺ 12ന് കമ്പ്യൂട്ടർ പ്രോഗ്രാമർ ഇൻറർവ്യൂ നടക്കും.
യോഗ്യത ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്.
താല്പര്യമുള്ളവർ അതാത് ദിവസം രാവിലെ 10 മണിക്ക് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.
വിശദവിവരങ്ങൾക്ക്: 0486 2297617, 9947130573, 9744157188.
മഞ്ചേരി പോളിടെക്നിക് കോളേജില്‍ താത്കാലിക നിയമനം
മഞ്ചേരി സർക്കാർ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്നീഷ്യൻ) ആന്റ് ട്രേഡ് ഇൻസ്ട്രക്‌ടർ തസ്‌തികയിലേക്കുള്ള നിയമനത്തിന് ജൂണ്‍ 10 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്‌നീഷ്യൻ) എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 11 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ലക്ചറർ, ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 12 നും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും.
രാവിലെ 9.30 നാണ് അഭിമുഖം. വിശദ വിവരങ്ങൾക്ക്: www.gptemanjeri.in, ഫോണ്‍: 04832763550.
പോളിടെക്നിക്ക് കോളേജിൽ
ചേളാരിയിൽ പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എന്‍.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ലക്ചറർ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സോടെയുള്ള ബി-ടെക് ബിരുദമാണ് യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികൾ ജൂണ്‍ 11 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006449.