കേരളത്തിലെ വിവിധ ജില്ലകളിലുള്ള താലൂക്ക് ഹോസ്പിറ്റലിൽ ഇപ്പോൾ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ
- സ്റ്റാഫ് നേഴ്സ്
- ഡയാലിസിസ് ടെക്നിഷ്യൻ
- ഇ.സി.ജി ടെക്നിഷ്യൻ
- ഡേറ്റ എൻട്രി ഓപ്പറേറ്റർ
1. പുതുക്കാട് താലൂക്കാശുപത്രി നിയമനം (തൃശൂർ)
- നിയമന രീതി: ദിവസവേതനാടിസ്ഥാനത്തിൽ (താത്കാലികം)
- പ്രായപരിധി: പരമാവധി 40 വയസ്സ് (പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന)
- അഭിമുഖ തീയതി: ജൂൺ 23
- അഭിമുഖ സ്ഥലം: കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡ്)
- ആവശ്യമായ രേഖകൾ: വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
തസ്തികകളും വിവരങ്ങളും:
- സ്റ്റാഫ് നേഴ്സ്:
- യോഗ്യത: GNM അല്ലെങ്കിൽ BSc Nursing + കേരള നഴ്സിങ്ങ് കൗൺസിൽ രജിസ്ട്രേഷൻ
- അഭിമുഖ സമയം: രാവിലെ 11:00
- ഡയാലിസിസ് ടെക്നിഷ്യൻ:
- യോഗ്യത: Degree അല്ലെങ്കിൽ Diploma in Dialysis Technology + കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
- അഭിമുഖ സമയം: ഉച്ചയ്ക്ക് 12:00
- ഇ.സി.ജി ടെക്നിഷ്യൻ:
- യോഗ്യത: Diploma in Cardiovascular Technology അല്ലെങ്കിൽ VHSE ECG & Audiometric Technology
- അഭിമുഖ സമയം: ഉച്ചയ്ക്ക് 02:00
- ഫോൺ നമ്പർ: 0480 275 1232
- ഇമെയിൽ: chopudukad@gmail.com
2. ജനറൽ ആശുപത്രി നിയമനം (പത്തനംതിട്ട)
- തസ്തിക: ഡേറ്റ എൻട്രി ഓപ്പറേറ്റർ (താൽക്കാലികം)
- ഒഴിവുകൾ: 3
- പ്രായപരിധി: പരമാവധി 40 വയസ്സ്
- അഭിമുഖ തീയതിയും സമയവും: ഈ മാസം 23-ാം തീയതി രാവിലെ 11:30 ന്
- സ്ഥലം: ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പർ, ജനറൽ ആശുപത്രി പത്തനംതിട്ട.
ആവശ്യമായ യോഗ്യതകൾ:
- വിദ്യാഭ്യാസം: പ്ലസ് ടു (+2)
- സാങ്കേതിക യോഗ്യത: അംഗീകൃത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് (DCA).
- പ്രവൃത്തിപരിചയം: 1 വർഷം (MS Word, Excel പരിചയം ഉള്ളവർക്ക് മുൻഗണന).
തിരഞ്ഞെടുപ്പ് രീതി:
ആദ്യം ഇന്റർവ്യൂ ഉണ്ടായിരിക്കും. അതിനുശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് ടെസ്റ്റ് നടത്തി അവസാന ലിസ്റ്റ് തയ്യാറാക്കും. ഉദ്യോഗാർത്ഥികൾ 15-ൽ കൂടുതലാണെങ്കിൽ എഴുത്തുപരീക്ഷയും ഉണ്ടായിരിക്കുന്നതാണ്.
- ആവശ്യമായ രേഖകൾ: യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും.
- ഫോൺ നമ്പർ: 9497713258
