കേന്ദ്ര സർക്കാർ സ്‌ഥാപനമായ പാലക്കാട്ടെ ഫ്ലൂയിഡ് കൺട്രോൾ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിൽ അവ സരം. താൽക്കാലിക നിയമനം. ആകെ 61 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 30 വരെ
തസ്തികകളും യോഗ്യതകളും ശമ്പളവും
1. ട്രെയിനി എഞ്ചിനീയർ – 25 ഒഴിവുകൾ
- യോഗ്യത: അംഗീകൃത സർവകലാശാലകളിൽ നിന്നും സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിക്കൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഒന്നിൽ നേടിയ ബിരുദം (B.E/B.Tech).
- പ്രായപരിധി: 30 വയസ്സ് കവിയരുത്.
- ശമ്പളം: ₹28,000.
- ശ്രദ്ധിക്കുക: പോളിടെക്നിക് ഡിപ്ലോമക്കാർക്കായി ട്രെയിനി ഡിപ്ലോമ എഞ്ചിനീയർ ഒഴിവുകളുമുണ്ട്. (പ്രായം 28 വയസ്സ്, ശമ്പളം ₹21,000).
2. പ്രോജക്ട് സ്റ്റാഫ് (ടെക്നീഷ്യൻ) – 12 ഒഴിവുകൾ
- യോഗ്യത: അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ്, കെമിക്കൽ എൻജിനീയറിങ്ങിൽ ഐ.ടി.ഐ/ഡിപ്ലോമ, കൂടാതെ പ്രവൃത്തിപരിചയവും.
- പ്രായപരിധി: 25 വയസ്സ് കവിയരുത്.
- ശമ്പളം: ₹17,500 മുതൽ ₹19,500 വരെ.
3. അസിസ്റ്റന്റ് എൻജിനീയർ – 10 ഒഴിവുകൾ
- യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) എൻജിനീയറിങ് ബിരുദം, കൂടാതെ പ്രവൃത്തിപരിചയം നിർബന്ധം.
- ശമ്പളം: ₹23,000 മുതൽ ₹31,000 വരെ.
- സീനിയർ തസ്തിക: കൂടുതൽ പ്രവൃത്തിപരിചയമുള്ളവർക്ക് അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. (ശമ്പളം ₹35,000 – ₹43,000).
4. അപ്രന്റിസ് – 14 ഒഴിവുകൾ
- യോഗ്യത: പോളിടെക്നിക് ഡിപ്ലോമ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), അല്ലെങ്കിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, പ്ലംബർ, പെയിന്റർ), അല്ലെങ്കിൽ മെട്രിക്കുലേഷൻ.
- പ്രായപരിധി: 18 മുതൽ 26 വയസ്സ് വരെ.
- ശമ്പളം: ₹9,500 (ഡിപ്ലോമ അപ്രന്റിസ് ഒഴികെയുള്ളവർക്ക്), ₹12,300 (ബി.ടെക് അപ്രന്റിസ്).
അപേക്ഷ സമർപ്പിക്കേണ്ട ഘട്ടങ്ങൾ:
- ഫോം ഡൗൺലോഡ് ചെയ്യുക: FCRI വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് കൃത്യമായി പൂരിപ്പിച്ച് ഒപ്പിടുക.
- രേഖകൾ സ്കാൻ ചെയ്യുക: പൂരിപ്പിച്ച അപേക്ഷാ ഫോമും താഴെ പറയുന്ന എല്ലാ രേഖകളുടെയും സ്വയം ഒപ്പിട്ട പകർപ്പുകളും (Self-attested copies) ഒന്നിച്ച് സ്കാൻ ചെയ്ത് ഒരൊറ്റ PDF ഫയലാക്കുക.
- 10-ാം ക്ലാസ് മുതൽ യോഗ്യതാ പരീക്ഷ വരെയുള്ള എല്ലാ മാർക്ക് ഷീറ്റുകളും സർട്ടിഫിക്കറ്റുകളും.
- ഡിഗ്രി/ഡിപ്ലോമ സർട്ടിഫിക്കറ്റ്.
- ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).
- ഇമെയിൽ അയക്കുക: ഈ ഒറ്റ PDF ഫയൽ താഴെ പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:
- ഇമെയിൽ: careers@fcriindia.com
- Subject Line (വിഷയം): നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയുടെ പേര് കൃത്യമായി നൽകണം (ഉദാഹരണത്തിന്: “Trainee Engineer (Graduate)” അല്ലെങ്കിൽ “Trainee Engineer (Diploma)”).
- സമയപരിധി: അപേക്ഷ 2025 ഡിസംബർ 30-ന് വൈകുന്നേരം 5.30-ന് മുൻപ് ലഭിച്ചിരിക്കണം.
പ്രധാന ശ്രദ്ധയ്ക്ക്:
- അപേക്ഷാ ഫോമിലെയും സർട്ടിഫിക്കറ്റുകളിലെയും എല്ലാ പേജുകളിലും ഉദ്യോഗാർത്ഥി ഒപ്പിട്ടിരിക്കണം.
- തെറ്റായ Subject Line നൽകിയാൽ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
Application and Notification : Click Here
.