ഇസാഫ് ബാങ്കിൽ കേരളത്തിലെ വിവിധ ജില്ലകളിലായി നേരിട്ട് നടത്തുന്ന ഇൻറർവ്യൂ വഴി നിരവധി അവസരം 150 – ഓളം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ കോട്ടയം ഇടുക്കി , പത്തനംനിട്ട , ആലപ്പുഴ , എറണാകുളം ജില്ലകളിലെ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിലേക്ക് 2022 ജൂലൈ 8 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു .
- സെയിൽസ് ഓഫീസർ ,
- ഗോൾഡ് ലോൺ ഓഫീസർ ,
- ടെല്ലർ ,
- ബ്രാഞ്ച് ഓപ്പറേഷൻസ് ഓഫീസർ ,
- ബ്രാഞ്ച് ഓപ്പറേഷൻസ് മാനേജർ ,
- ബ്രാഞ്ച് ഇൻചാർജ് തുടങ്ങിയ തസ്തികകളിലേ 150 -ഓളം ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത് .
യോഗ്യത
ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും റെഗുലർ ബിരുദം പാസ്സായിട്ടുള്ള യുവതി – യുവാക്കൾക്ക് പങ്കെടുക്കാം . പ്രായപരിധി പരമാവധി 32 വയസ്സ്
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 8 ന് രാവിലെ 9.30 മുതൽ 1 വരെയുള്ള സമയത്തിനിടയിൽ ബയോഡാറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തിച്ചേരുക .
കൂടുതൽ വിവരങ്ങൾക്ക് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം ‘ എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക . ഫോൺ 0481 -2563451/2565452