Employment Exchange Job Vacancy Apply Now

എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന് കീഴിൽ പ്രയുക്തി തൊഴിൽ മേള നടക്കുന്നു. പറവൂർ ബ്ലോക്ക് പഞ്ചായത്തും, മോഡൽ കരിയർ സെൻ്റർ (എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, നോർത്ത് പറവൂർ) സഹകരിച്ചാണ് മാർച്ച് 12ന് മെഗാ തൊഴിൽ മേള നടത്തുന്നത്. എസ്.എൻ.എം കോളജ് മാല്യങ്കരയിൽ വെച്ചാണ് നേരിട്ടുള്ള അഭിമുഖങ്ങൾ നടക്കുക. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാനാവും.

ഒഴിവുകൾ അറുപത് കമ്പനികൾ മേളയുടെ ഭാഗമാവും, മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനങ്ങൾ നടക്കുക. കമ്പനികൾ നേരിട്ട് അഭിമുഖങ്ങൾ നടത്തും.

യോഗ്യത : പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടി ഐ, ഡിപ്ലോമ മറ്റ് യോഗ്യതയുള്ളവർ എന്നിവർക്കെല്ലാം രജിസ്റ്റർ ചെയ്യാം.

സ്ഥലം: എസ്.എൻ.എം കോളജ്, മാല്യങ്കര

തീയതി: മാർച്ച് 12. രാവിലെ 9.00 മുതൽ 12.00 വരെ.

ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന ലിങ്ക് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കുക. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.

രജിസ്ട്രേഷൻ: Click

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *