
ക്ഷീര കർഷക ക്ഷേമനിധിയുടെ എറണാകുളം ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എറണാകുളം ജില്ലാ നിവാസികളായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. പ്രതിദിന വേതനം – 755/- രൂപ (കൺസോളിഡേറ്റഡ്) ആണ്.
ഹയർ സെക്കണ്ടറി/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുവാനുള്ള അറിവ് എന്നിവയാണ് യോഗ്യത. പ്രായപരിധി – 18 – 40 വയസ്സ്.
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ ഉൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28 ന് വൈകിട്ട് 5 മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
വിലാസം – ജില്ലാ നോഡൽ ഓഫീസർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (അഞ്ചാം നില), കാക്കനാട്, എറണാകുളം-682030