CSIR-SERC Career 2025 Apply Now

CSIR-SERC: 10 ജൂനിയർ സ്റ്റെനോഗ്രാഫർ/ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി ന്റെ കീഴിൽ ചെന്നൈയിലുള്ള സ്ട്ര ക്ചറൽ എൻജിനീയറിങ് റിസർച്ച് സെന്റർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 ഒഴിവുണ്ട്.

ജൂനിയർ സ്റ്റെനോഗ്രാഫർ:

  • ഒഴിവ്-2,
  • ശമ്പളം: 25500-81100 രൂപ,
  • യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യതയും സ്റ്റെനോഗ്രഫിയിൽ പ്രാവീണ്യവും.
  • പ്രായം: 27 വയസ്സ്.

ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്:

  • ഒഴിവ്-8 (ജനറൽ-6, ഫിനാൻസ് ആൻഡ് അക്കൗണ്ട് ൻ്റ്-1, അസിസ്റ്റന്റ് സ്റ്റോർ പർച്ചേഴ്സ്-1),
  • ശമ്പളം: 19900-63200 രൂപ,
  • യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യതയും കംപ്യൂട്ടറിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഉള്ള ടൈപ്പിങ് സ്പീഡുമുണ്ടായിരിക്കണം.
  • പ്രായം: 28 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 500 രൂപ (വനി തകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസില്ല).

അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾക്ക് https://serc.res.in/csir-recruitment സന്ദർശി ക്കുക. അവസാന തീയതി: ജൂൺ 30 ( വൈകീട്ട് 5.30).

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *