കണ്ടിൻജൻറ് തൊഴിലാളികളെ തിരുവനന്തപുരം ജില്ലയിൽ കൊതുക്ജന്യരോഗ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഓഗസ്റ്റ് 23 രാവിലെ 10.30 മുതൽ ജില്ലാ മെഡിക്കൽ ഓഫീസിന് സമീപമുള്ള സ്റ്റേറ്റ് ന്യൂട്രീഷ്യൻ ഹാളിലാണ് അഭിമുഖം നടക്കുന്നത്.
- യോഗ്യത: ഏഴാം ക്ലാസ്.
- വയസ്: 18നും 45നും ഇടയിൽ.
- പരമാവധി 30 ദിവസത്തേക്കോ അതിൽ കുറവ് ദിവസത്തേക്കോ പ്രതിദിനം 675 രൂപ ശമ്പള നിരക്കിലാണ് നിയമനം.
- തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്കും കണ്ടിൻജൻറ് വർക്കർ/ഫോഗിങ്, സ്‌പ്രേയിങ് പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണനയുണ്ടാകും.
താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10.30 വരെ മാത്രമായിരിക്കും. അതിനുശേഷം ഹാജരാകുന്നവരെ അഭിമുഖത്തിന് പരിഗണിക്കില്ല.