
ക്ളീൻ കേരള കമ്പനി ലിമിറ്റഡിൻ്റെ വയനാട് ജില്ലാ ഓഫീസിൽ ഒഴിവുളള അസിസ്റ്റന്റ്റ് മാനേജർ തസ്‌തികയിലേക്കുളള വാർഷിക കരാർ വ്യവസ്ഥയിലുളള നിയമനത്തിന് നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു.
അസിസ്റ്റന്റ്റ് മാനേജർ
- വയനാട് ജില്ല – 1 ഒഴിവ് (ഒരു വർഷത്തെ കരാർ വ്യവസ്ഥ) (വയനാട് ജില്ലയിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്).
വിദ്യാഭ്യാസ യോഗ്യതകൾ
- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
- അധിക യോഗ്യത : എഞ്ചിനീയറിങ് ബിരുദം, എം.ബി.എ., എം.എസ്. ഡബ്ള്യു., എം.ടെക് തുടങ്ങിയ അധിക യോഗ്യത കൾ ഉളളവർക്ക് അഭിമുഖത്തിന് 5 മാർക്ക് പ്രത്യേ കമായി അനുവദിക്കുന്നതാണ്.
ജോലി പരിചയം
- ബിരുദധാരികൾക്ക് 5 വർഷവും, ബിരുദാനന്തര ബിരുദധാരികൾക്ക് 3 വർഷവും, തൊഴിൽ പരിചയം ഉണ്ടായിരിക്കണം.
- മാലിന്യസംസ്ക്കരണ മേഖലയിലും, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ക്ളീൻ കേരള കമ്പനി ലിമിറ്റഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുളളവർക്ക് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതിയാകുന്നതാണ്.
മറ്റ് വിവരങ്ങൾ
- വയസ്സ : 35 വയസ്സിനകം.
- കരാർ വേതനം: പ്രതിമാസം 25,000/- രൂപ
സമർപ്പിക്കേണ്ട രേഖകൾ
- കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുമുള്ള അപേക്ഷാഫോറം
- ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ്.
- 11-06-2025 തീയതി 5 മണിക്ക് മുമ്പായി അപേക്ഷകൾ കൊറിയർ/തപാൽ/നേരിട്ട് സമർപ്പിക്കാവുന്നതാണ്. അപേക്ഷ അയയ്ക്കുന്ന കവറിൻറെ പുറത്ത് അസിസ്റ്റന്റ്റ് മാനേജർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമാക്കേണ്ടതാണ്.
- ഇൻ്റർവ്യൂ തീയതിയും, സമയവും പ്രത്യേകം അറിയിക്കുന്നതായിരിക്കും
Official Notification and Application Form : Click Here