സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ ജോലി ആഗ്രഹിക്കുന്നവർക്ക് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൻഡ്രം (CET) ബസ് ഡ്രൈവർ കം ക്ലീനർ ജോലി ഒഴിവ് അപേക്ഷ ക്ഷണിക്കുന്നു
തസ്തികയുടെ വിവരങ്ങൾ
- തസ്തിക: ബസ് ഡ്രൈവർ കം ക്ലീനർ (താൽക്കാലികം)
- കാലയളവ്: 178 ദിവസത്തേക്ക്.വേതനം: പ്രതിദിനം
- ₹810/- രൂപ വീതം (സർക്കാരിതര ഫണ്ടിൽ നിന്നും)
ആവശ്യമായ യോഗ്യതകൾ
- വിദ്യാഭ്യാസം: ഏഴാം ക്ലാസ് പാസ്സ്.
- ഡ്രൈവിംഗ് ലൈസൻസ്: Heavy Duty Vehicle License with Badge.
- പരിചയം: കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം.(വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ ഓടിച്ച പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതാണ്).
- ആരോഗ്യ നില: മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവ ഉണ്ടായിരിക്കണം.
- മറ്റ് നിബന്ധനകൾ: ഡ്രൈവിംഗുമായി ബന്ധപ്പെട്ട് മുൻപ് ശിക്ഷണ നടപടികൾക്ക് വിധേയരായവർ ആകരുത്.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ www.cet.ac.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കുക. തുടർന്ന്, യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ (Original) സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും (Copies) സഹിതം താഴെ പറയുന്ന സമയത്ത് കോളേജ് മെയിൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
- തീയതി: 22.06.2026 (തിങ്കളാഴ്ച)
- സമയം: രാവിലെ 10.00 മണിക്ക്
- സ്ഥലം: മെയിൻ ഓഫീസ്, CET തിരുവനന്തപുരം.
