സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി പ്രോജക്ടിന്റെ ഭാഗമായി ഡി.റ്റി.സി സൗത്ത് തിരുവനന്തപുരം ഓഫിസിലേയ്ക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.
പ്രതിദിനം 320 രൂപ വേതനമായി നൽകും.
ഒക്ടോബർ 23 രാവിലെ 11.30ന് കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ ആറാം നിലയിലുളള ആർ.ടി.ഒ (എൻ.എസ്) കോൺഫറൻസ് ഹാളിലാണ് അഭിമുഖം നടക്കുന്നത്.
സമാന ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് സി-ഡിറ്റ് രജിസ്ട്രാർ അറിയിച്ചു. ഫോൺ നമ്പർ 95629 65123