BMRC Metro Rail Job Apply Now

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കീഴിൽ ജോലി നേടാൻ അവസരം. പുതുതായി ട്രെയിൻ ഓപ്പറേറ്റർ തസ്‌തികയിലാണ് ബിഎംആർസിഎൽ (Bengaluru Mtero Rail Corporation Limited ) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 50 ഒഴിവുകളാണുള്ളത്. ഇന്ത്യയിൽ എവിടെ നിന്നുള്ളവർക്കും അപേക്ഷ നൽകാനാവും. കരാർ റിക്രൂട്ട്മെന്റാണ് നടക്കുക. ഏപ്രിൽ 4ന് മുൻപായി അപേക്ഷ നൽകണം.

തസ്ത‌ിക & ഒഴിവ്

  • ബിഎംആർസിഎല്ലിൽ ട്രെയിൻ ഓപ്പറേറ്റർ റിക്രൂട്ട്‌മെൻ്റ് അഞ്ച് വർഷത്തേക്ക് കരാർ നിയമനമാണ് നടക്കുക. ഇത് മികവിന് അനുസരിച്ച് നീട്ടാൻ സാധ്യതയുണ്ട്.

പ്രായപരിധി

  • 38 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവില്ല.

ശമ്പളം

  • തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ മുതൽ 82,660 രൂപ വരെ ശമ്പളം ലഭിക്കും.

യോഗ്യത

  • പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിങ് / ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് / ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ‌്/മെക്കാനിക്കൽ എഞ്ചിനീയറിങ്). ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

തെരഞ്ഞെടുപ്പ്

  • അപേക്ഷകരിൽ യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും, ശേഷം സ്കിൽ ടെസ്റ്റും, ഇൻ്റർവ്യൂവും, മെഡിക്കൽ ടെസ്റ്റും നടത്തിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ

  • താൽപര്യമുള്ള ഉദ്യോഗാർഥികൾ ബിഎംആർസി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ ജോബ് പേജ് തിരഞ്ഞെടുത്ത് ട്രെയിൻ ഓപ്പറേറ്റർ വിജ്ഞാപനം കാണുക. വിശദമായ വിജ്ഞാപനം വെബ്സൈറ്റിലുണ്ട്. തന്നിരിക്കുന്ന മാതൃകയിൽ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കി ഹാർഡ്‌കോപ്പി സ്‌പീഡ് പോസ്റ്റ് മുഖേന ബിഎംആർസിക്ക് അയക്കണം. ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 4 ആണ്.

Official Website: www.bmrc.co.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *