കേരള സർക്കാരിന്റെ ഒഡെപെക്ക് മുഖേനെ ബഹ്റൈനിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.വിസ,വിമാന ടിക്കറ്റ്, താമസ സൗകര്യം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമായി ലഭിക്കും
ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. ഈ ജോലി ലഭിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും യാതൊരുവിധ ചെലവുകളും ഉണ്ടാകില്ല. മാത്രവുമല്ല എല്ലാ കാര്യങ്ങളും കേരള സർക്കാരിന്റെ ഒഡെപെക്ക് വഴിയാണ് ചെയ്യുന്നത്
പ്രധാന വിവരങ്ങൾ
- ജോലി : ഹൗസ് മെയ്ഡ് സ്റ്റാഫ്
- സാലറി : 22000 – 32000 രൂപ(BHD 100-150)
- വിദ്യാഭ്യാസം : മിനിമം പത്താം ക്ലാസ്
- വനിതകൾക്കാണ് അവസരം
- എക്സ്പീരിയൻസ് : ഒരു വർഷം
- പ്രായപരിധി : 30-35 വയസ്സ്
അപേക്ഷകര്‍ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2022 ഒക്ടോബര്‍ 10 നകം അയയ്ക്കേണ്ടതാണ്. വിസ, വിമാന ടിക്കറ്റ്,താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.