കേരള സർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലായി ഇപ്പോൾ വന്നിട്ടുള്ള താൽക്കാലിക സർക്കാർ ജോലി ഒഴിവുകൾ
പത്തനംതിട്ടയിൽ 28 കണ്ടിൻജന്റ് ജീവനക്കാർ
പത്തനംതിട്ട ജില്ലയിലെ നഗരപ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കായി കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കുന്നു. ആകെ 28 ഒഴിവുകളാണുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം ഓഗസ്റ്റ് 10-ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കും.
- യോഗ്യത: എട്ടാം ക്ലാസ്, നല്ല കായികക്ഷമത ഉണ്ടായിരിക്കണം.
- പ്രായപരിധി: 18 – 45 വയസ്സ്.
അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ഹാജരാകുക. രാവിലെ 10 മണിക്ക് രജിസ്ട്രേഷനും തുടർന്ന് അഭിമുഖവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0468-2222642.
ശുചിത്വ മിഷനിൽ 22 ഒഴിവ്
തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ ശുചിത്വ മിഷൻ പദ്ധതിയിൽ വിവിധ ജില്ലകളിലായി യങ് പ്രഫഷണലിന്റെ 22 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD) മുഖേന കരാർ നിയമനം നടത്തുന്നു. ഓഗസ്റ്റ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
- ഒഴിവുകൾ ജില്ല തിരിച്ച്: തിരുവനന്തപുരം (3), പത്തനംതിട്ട (1), ആലപ്പുഴ (2), എറണാകുളം (1), തൃശൂർ (3), പാലക്കാട് (2), മലപ്പുറം (3), കോഴിക്കോട് (4), കണ്ണൂർ (3).
- യോഗ്യത: ബി.ടെക് / എം.ബി.എ / എം.എസ്.ഡബ്ല്യു / എം.എസ്.സി എൻവിറോൺമെന്റൽ സയൻസ് (2023 ജനുവരി 1-ന് ശേഷം യോഗ്യത നേടിയവരായിരിക്കണം).
- പ്രായപരിധി: 32 വയസ്സ്.
- ശമ്പളം: ₹20,000.
- വെബ്സൈറ്റ്: www.cmd.kerala.gov.in
CWRDM: പ്രോജക്ട് ഫെലോ
കോഴിക്കോട് കുന്നമംഗലത്തുള്ള സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ (CWRDM) പ്രോജക്ട് ഫെലോയുടെ 2 ഒഴിവുകളിലേക്ക് 6 മാസത്തെ കരാർ നിയമനം നടത്തുന്നു. അഭിമുഖം ഓഗസ്റ്റ് 10-ന് രാവിലെ 10.30-ന് നടക്കും.
- യോഗ്യത: ബി.ടെക് സിവിൽ എൻജിനീയറിങ്, 2 വർഷത്തെ ഫീൽഡ് പരിചയം. അല്ലെങ്കിൽ എം.എസ്.സി ബോട്ടണി / അഗ്രികൾച്ചർ (പ്ലാന്റ് ഫിസിയോളജി / അഗ്രോണമി സ്പെഷലൈസേഷനോടെ), ഫീൽഡ് ക്രോപ്സിൽ ജോലി പരിചയം.
- പ്രായപരിധി: 36 വയസ്സ്.
- ശമ്പളം: ₹32,560.
അസ്സൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളുമായി അഭിമുഖത്തിന് ഹാജരാകുക. ഫോൺ: 0495-2351848, വെബ്സൈറ്റ്: www.cwrdm.kerala.gov.in
നിർമിതി കേന്ദ്രയിൽ എൻജിനീയർ
കാസർകോട് ജില്ലാ നിർമിതി കേന്ദ്രയിൽ ജൂനിയർ എൻജിനീയർ (സിവിൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
- യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ പോളിടെക്നിക് ഡിപ്ലോമ.
ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ നേരിട്ടോ തപാലിലോ സമർപ്പിക്കാം.
- വിലാസം: ജനറൽ മാനേജർ, ജില്ലാ നിർമിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ., കാസർകോട് – 671 531.
- ഫോൺ: 91880 43550
- വെബ്സൈറ്റ്: www.nirmithikendrakasaragod.in
